തദ്ദേശഭരണ സ്ഥാപനങ്ങള്‍ക്ക് പദ്ധതി വിഹിതമായി 1017 കോടി രൂപകൂടി സര്‍ക്കാര്‍ അനുവദിച്ചു. പഞ്ചായത്തുകള്‍ക്ക്-519 കോടി, ബ്ലോക്ക് പഞ്ചായത്തുകള്‍ക്ക്-36 കോടി, ജില്ലാ പഞ്ചായത്തുകള്‍ക്ക്-262 കോടി, മുനിസിപ്പാലിറ്റികള്‍ക്ക്-103 കോടി, കോര്‍പറേഷ നുകള്‍ക്ക്-97 കോടി എന്നിങ്ങനെ ലഭിക്കും
തിരുവനന്തപുരം :തദ്ദേശഭരണ സ്ഥാപനങ്ങള്‍ക്ക് പദ്ധതി വിഹിതമായി 1017 കോടി രൂപകൂടി സര്‍ക്കാര്‍ അനുവദിച്ചു. പഞ്ചായത്തുകള്‍ക്ക്-519 കോടി, ബ്ലോക്ക് പഞ്ചായത്തുകള്‍ക്ക്-36 കോടി, ജില്ലാ പഞ്ചായ ത്തുകള്‍ക്ക്-262 കോടി, മുനിസിപ്പാലിറ്റികള്‍ക്ക്-103 കോടി, കോര്‍പറേഷനുകള്‍ക്ക്-97 കോടി എന്നിങ്ങനെ ലഭിക്കും. ഇതോടെ സംരക്ഷണ ഫണ്ടിനത്തില്‍ ബജറ്റില്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച 3006 കോടി രൂപയും കൈമാറി.
തദ്ദേശ സ്ഥാപനങ്ങള്‍ക്കു കീഴിലെ റോഡിനും കൈമാറി കിട്ടിയ സ്‌കൂളുകള്‍, ആശുപത്രികള്‍, അങ്കണ വാടികള്‍ ഉള്‍പ്പെടെ സ്ഥാപനങ്ങളുടെ ആസ്തി പുനരുദ്ധാരണത്തി നും അറ്റകുറ്റപ്പണികള്‍ക്കുമായാണ് ഫണ്ട്.
ഈ വര്‍ഷം ബജറ്റില്‍ പ്രാദേശിക സര്‍ക്കാരുകള്‍ക്ക് വിവിധ ഇനങ്ങളിലായി നീക്കിവച്ച 12,903 കോടിയില്‍ 7258 കോടിയും കൈമാറി. പൊതുആവശ്യ ഫണ്ടായി 926 കോടി യും സംസ്ഥാന പദ്ധതിയുടെ വിഹിതമാ യ വികസന ഫണ്ടിനത്തില്‍ 1877 കോടിയും നല്‍കി. ധനകമീഷന്‍ ശുപാര്‍ശയിലെ ഉപാധിരഹിത ഗ്രാന്റാ യി 325 കോടിയും പത്തുലക്ഷത്തിനുമേല്‍ ജനസംഖ്യയുള്ള നഗരസഭകള്‍ക്കുള്‍പ്പെടെ അനുവദിക്കുന്ന ഉപാധി അധിഷ്ഠിത ഗ്രാന്റായ 1124 കോടിയും കൈമാറി.