അങ്കമാലി പഴയ മുന്‍സിപ്പല്‍ സ്റ്റേഷന് സമീപം ഇന്ന് രാവിലെ 6.10 ഓടെയായിരുന്നു അ പകടം. പെരു മ്പാവൂര്‍ കൂവപ്പടി തൊടാപ്പറമ്പ് സ്വദേശികളായ ത്രേസ്യാമ (69), ബീന (49) എന്നിവരാണ് മരിച്ചത്
അങ്കമാലി : അങ്കമാലിയില്‍ നിയന്ത്രണംവിട്ട ടാങ്കര്‍ ലോറി ഓട്ടോയിലിടിച്ച് വസ്ത്രവ്യാപാര സ്ഥാപനത്തിലെ രണ്ട് സ്ത്രികള്‍ മരിച്ചു. അങ്കമാലി പഴയ മുന്‍സിപ്പല്‍ സ്റ്റേഷന് സമീപം ഇന്ന് രാവിലെ ആറേകാലിനായിരു ന്നു അപകടമുണ്ടായത്. പെരുമ്പാവൂര്‍ കൂവപ്പടി തൊടാപ്പറമ്പ് സ്വദേശികളായ ത്രേസ്യാമ (69), ബീന (49) എന്നിവരാണ് മരിച്ചത്.
ഇവര്‍ സഞ്ചരിച്ച ഓട്ടോക്ക് പിറകില്‍ നിയന്ത്രണം വിട്ട ടാങ്കര്‍ ലോറി ഇടിക്കുകയായിരുന്നു. ഓട്ടോ ഡ്രൈ വര് പരുക്കുകളോടെ രക്ഷപ്പെട്ടു. ഇയാളെ സ്വകാര്യ ആശുപത്രിയി ല്‍ പ്രവേശിപ്പിച്ചു. മരിച്ചവരുടെ മൃത ദേഹം അങ്കമാലി താലൂക്ക് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. അങ്കമാലിയിലെ ഒരു സ്വകാര്യ വസ്ത്ര വ്യാ പാര സ്ഥാപനത്തിലെ പാച ക തൊഴിലാളികളാണ് മരിച്ചവര്‍.