ലിസ് ട്രസിനെ ബ്രിട്ടീഷ് പ്രധാനമന്ത്രിയായി തെരഞ്ഞെടു ത്തു. ഇന്ത്യന്‍ വംശജ നായ ഋഷി സുനകുമായുള്ള പോരാട്ടത്തിലാണ് മുന്‍ വിദേശകാര്യമന്ത്രി ലിസ് ട്രസ് വിജയിയായ ത്. ബ്രിട്ടന്റെ ചരിത്രത്തിലെ മൂന്നാമത്തെ വനിതാ പ്രധാനമന്ത്രിയാ ണ് നാല്‍പ്പത്തിയേഴുകാരിയായ ലിസ്
ലണ്ടന്‍: ലിസ് ട്രസിനെ ബ്രിട്ടീഷ് പ്രധാനമന്ത്രിയായി തെരഞ്ഞെടുത്തു. ഇ ന്ത്യന്‍ വംശജനായ ഋഷി സുനകിനെ മറികടന്നാണ് മുന്‍ വിദേശകാര്യ മന്ത്രി ലിസ് ട്രസ് വിജയിയായത്. ബ്രിട്ടന്റെ ചരിത്രത്തിലെ മൂന്നാമത്തെ വനിതാ പ്രധാനമന്ത്രിയാണ് നാല്‍പ്പത്തിയേഴുകാരിയായ ലിസ്. മാര്‍ഗരറ്റ് താച്ചര്‍ക്കും തെരേസമേയ്ക്കും ശേഷം പ്രധാനമന്ത്രി പദത്തിലെത്തുന്ന ആദ്യ വനിതയാണ്.
കണ്‍സര്‍വേറ്റീവ് പാര്‍ട്ടി അംഗങ്ങള്‍ക്കിടയിലെ വോട്ടെടുപ്പിലാണ് വിജയം. ലിസിന് 81,326 വോട്ടും ഋഷി സുനകിന് 60,399 വോട്ടും ലഭിച്ചു. നിലവിലെ പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്‍ നാളെ സ്ഥാ നമൊഴിയും. പ്രധാനമ ന്ത്രിയാകാനുള്ള അവകാശവ വാദവുമായി ലിസ് ട്രസ് എലിസബത്ത് രാജ്ഞിയെ സന്ദര്‍ശിക്കും. ആചാ രപരമായ ചടങ്ങുകള്‍ക്കുശേഷം ചൊവ്വാഴ്ച വൈകിട്ടോ ബുധനാഴ്ചയോ ആകും പുതിയ പ്രധാനമന്ത്രി അ ധികാരമേല്‍ക്കുക.
പുതിയ പ്രധാനമന്ത്രിയെയും കണ്‍സര്‍വേറ്റീവ് പാര്‍ട്ടി നേതാവിനെയും തെര ഞ്ഞെടുക്കാനുള്ള വോട്ടെടുപ്പ് വെള്ളിയാഴ്ച അവസാനിച്ചിരുന്നു. അഭിപ്രായ സര്‍വേകള്‍ ലിസ് ട്രസിനാണ് മുന്‍തൂക്കം പ്രഖ്യാപിച്ചിരുന്നത്. ട്രസ് മന്ത്രിസഭാ രൂപീകരണ ചര്‍ച്ചകള്‍ തുടങ്ങിയതായ വാര്‍ത്തകളും പുറത്തു വന്നു. തോറ്റാ ലും പുതിയ സര്‍ക്കാരിന് പൂര്‍ണ പിന്തുണ നല്‍കുമെന്ന് ഋഷി സുനക് ഞായ റാഴ്ച വ്യക്തമാക്കിയിരുന്നു. പുതുതായി സ്ഥാനമേല്‍ക്കുന്ന പ്രധാനമന്ത്രി, വില ക്കയറ്റവും പണപ്പെരുപ്പവും പിടിച്ചു നിര്‍ത്താനും, എനര്‍ജി പ്രൈസ് നിയന്ത്രിക്കാനും എന്തു ചെയ്യുമെ ന്നാണ് ജനങ്ങള്‍ ഉറ്റുനോക്കുന്നത്.