മുതലപ്പുഴയില്‍ ശക്തമായ കാറ്റിലും മഴയിലും മത്സ്യബന്ധന ബോട്ട് മറിഞ്ഞ് രണ്ടു മരണം. വര്‍ക്കല സ്വദേശികളായ ഷാനവാസ്,നിസാം എന്നിവരാണ് മരിച്ചത്. ബോട്ടി ലുണ്ടായിരുന്ന പതിനഞ്ച് പേരെ രക്ഷപ്പെടുത്തി. കുടുങ്ങിക്കിടക്കുന്ന എട്ടിലധികം പേരെ ഇനിയും രക്ഷപ്പെടുത്താനുണ്ട്.
തിരുവനന്തപുരം: മുതലപ്പുഴയില്‍ ശക്തമായ കാറ്റിലും മഴയിലും മത്സ്യബന്ധന ബോട്ട് മറിഞ്ഞ് രണ്ടു മരണം. വര്‍ക്കല സ്വദേശികളായ ഷാനവാസ്,നിസാം എന്നിവരാണ് മരിച്ചത്. ബോട്ടിലുണ്ടായി രുന്ന പതിനഞ്ച് പേരെ രക്ഷപ്പെടുത്തി. കുടുങ്ങിക്കിടക്കുന്ന പത്തിലധികം പേരെ ഇനിയും രക്ഷപ്പെ ടുത്താനുണ്ട്. 25 പേരായിരുന്നു ബോട്ടിലുണ്ടായിരുന്നത്.
അഞ്ച് തെങ്ങ് ഹാര്‍ബറിലെ മത്സ്യത്തൊഴിലാളികളും കോസ്റ്റല്‍ പൊലീസുമാണ് രക്ഷാപ്രവര്‍ത്ത നം നടത്തുന്നത്. രക്ഷപ്പെട്ടവരെ പ്രാഥമിക ചികിത്സയ്ക്ക് ശേഷം ചിറയിന്‍ കീഴ് താലൂക്ക് ആശു പത്രി യിലേക്ക് മാറ്റി. ഒരാളുടെ നില ഗുരുതരമാണ്. ഉച്ചയ്ക്ക് ശേഷം അഞ്ചുതെങ്ങില്‍ നിന്നും കടലിലേക്ക് പോയ ബോട്ടാണ് അപകടത്തില്‍പ്പെട്ടത്. ശക്തമായ തിരയില്‍പ്പെട്ട് ബോട്ട് മറിയുകയായി രുന്നു.
രക്ഷാപ്രവര്‍ത്തനത്തിനായി കോസ്റ്റ്ഗാര്‍ഡിന്റെ കപ്പല്‍ പെരുമാതുറയിലെത്തും. കൊച്ചിയില്‍ നിന്ന് രണ്ട് നേവി ഹെലികോപ്ടറുകളും രക്ഷാപ്രവര്‍ത്തനത്തിനായി തിരിച്ചു. ശക്തമായ കാറ്റും ഉയര്‍ന്ന തിരമാലയും രക്ഷാപ്രവര്‍ത്തനത്തിന് തടസം സൃഷ്ടിക്കുന്നുണ്ട്.