നിയമസഭയില്‍ പ്രതിപക്ഷവുമായി വാക്കേറ്റവും തര്‍ക്കവുമുണ്ടാവുന്നത് ജനാധിപത്യ ത്തിന്റെ ഭാഗമാണെന്ന് നിയുക്ത നിയമസഭാ സ്പീക്കര്‍ എ എന്‍ ഷംസീര്‍. ഭരണകക്ഷി എംഎല്‍എ എന്ന നിലയില്‍ മുന്നണിയേയും സര്‍ക്കാറിനേയും പ്രതിരോധിക്കേണ്ട ഉത്തരവാദിത്വമുണ്ടെന്നും ഷംസീര്‍
കണ്ണൂര്‍ : നിയമസഭയില്‍ പ്രതിപക്ഷവുമായി വാക്കേറ്റവും തര്‍ക്കവുമുണ്ടാവുന്നത് ജനാധിപത്യത്തിന്റെ ഭാഗമാണെന്ന് നിയുക്ത നിയമസഭാ സ്പീക്കര്‍ എ എന്‍ ഷംസീര്‍. ഭരണകക്ഷി എംഎല്‍എ എന്ന നിലയില്‍ മുന്നണിയേയും സര്‍ക്കാറിനേയും പ്രതിരോധിക്കേണ്ട ഉത്തരവാദിത്വമുണ്ടെന്നും ഷംസീര്‍ പറഞ്ഞു. ഇ ത്തരം കാര്യങ്ങള്‍ വ്യ ക്തിപരമല്ല. പ്രതിപക്ഷ അംഗങ്ങളില്‍ പലരോടും അടുത്ത വ്യക്തി ബന്ധമുണ്ടെ ന്നും ഷംസീര്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
സ്പീക്കര്‍ എന്ന നിലയില്‍ പ്രവര്‍ത്തിക്കുമ്പോള്‍ ഭരണപക്ഷത്തേയും പ്രതിപക്ഷത്തേയും ഒരുമിച്ച് കൊ ണ്ടുപോകാനാണ് ശ്രമിക്കുക. ഇക്കാര്യത്തില്‍ മുന്‍ഗാമികളുടെ മാ തൃക സ്വീകരിക്കും. ശ്രീരാമകൃഷ്ണനും രാജേഷും പ്രതിപക്ഷത്തെ കേള്‍ക്കുകയും അവര്‍ക്ക് പറയാനുള്ള കാര്യങ്ങള്‍ പറയാന്‍ സമയം അനു വദിക്കുകയും ചെയ്തവ രാണ്. അതേ മാതൃക പിന്തുടരും.
പ്രതിപക്ഷത്തിലേയും ഭരണപക്ഷത്തിലേയും മുതിര്‍ന്ന അംഗങ്ങളുടെ ഉപദേശം സ്വീകരിച്ചാകും സഭ യില്‍ പ്രവര്‍ത്തിക്കുക. ഇക്കാര്യത്തില്‍ മുഖ്യന്ത്രിയുടെ ഉപദേശവും തേടും.പാര്‍ട്ടി ഏല്‍പ്പിക്കുന്ന ഉത്തര വാദിത്തം നിറവേറ്റുകയെന്നതാണ് തന്നെ സംബന്ധിച്ച് പ്രധാനമെന്ന് മന്ത്രിയാകുമെന്ന പ്രചരണമു ണ്ടായിരുന്നല്ലോയെന്ന ചോദ്യത്തോട് അദ്ദേഹം പ്രതികരിച്ചു.