കൊച്ചി മെട്രോയുടെ പേട്ട-എസ്എല്‍ ജങ്ഷന് പാത പ്രധാനനമന്ത്രി നരേന്ദ്ര മോദി നാടിന് സമര്‍പ്പിച്ചു. കാക്കനാട് ഇന്‍ഫോപാര്‍ക്ക് വരെ നീളുന്ന മെട്രോ രണ്ടാം ഘട്ടത്തി ന്റെ നിര്‍മ്മാണ ഉദ്ഘാടനവും പ്രധാനമന്ത്രി നിര്‍വഹിച്ചു
കൊച്ചി: കൊച്ചി മെട്രോയുടെ പേട്ട-എസ്എല്‍ ജങ്ഷന് പാത പ്രധാനനമന്ത്രി നരേന്ദ്ര മോദി നാടിന് സമര്‍പ്പിച്ചു. കാക്കനാട് ഇന്‍ഫോപാര്‍ക്ക് വരെ നീളുന്ന മെട്രോ രണ്ടാം ഘട്ടത്തിന്റെ നിര്‍മ്മാണ ഉദ്ഘാ ടനവും പ്രധാനമന്ത്രി നിര്‍വഹിച്ചു. മുഖ്യമന്ത്രി പിണറായി വിജയന് സ്വാഗതം നേര്‍ന്നു.
റെയില്‍വേയുടെ കുറുപ്പന്തറ-കോട്ടയം-ചിങ്ങവനം ഇരട്ടപ്പാത ഉദ്ഘാടനം, കൊല്ലം-പുനലൂര്‍ സിംഗിള്‍ ലൈന്‍ വൈദ്യുതീകരണ ഉദ്ഘാടനം, സ്പെഷല്‍ ട്രെയിന്‍ ഫ്ലാഗ് ഓഫ്, എറണാകുളം സൗത്ത്, നോര്‍ത്ത്, കൊല്ലം സ്റ്റേഷനുകളുടെ നവീകരണ പ്രവൃത്തികളുടെ ഉദ്ഘാടനം എന്നിവയും പ്രധാനമന്ത്രി നിര്‍വഹി ച്ചു. കേരളത്തിന് ഓണസ മ്മാനമായി 4600 കോടിയുടെ പദ്ധതി സമര്‍പ്പിക്കുന്നുവെന്ന് പ്രധാനമന്ത്രി പറഞ്ഞു. അടുത്ത 25 വര്‍ഷക്കാലം മഹത്തായ വികസന ലക്ഷ്യമാണ് മുന്നോട്ട് വെയ്ക്കുന്നത് എന്നും അ ദ്ദേഹം വ്യക്തമാക്കി.
കേരളത്തിലെ ഗതാഗത വികസന പദ്ധതികളില്‍ കേന്ദ്ര സഹായം വേണമെന്ന് മുഖ്യമന്ത്രി പിണറായി വി ജയന് പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു. സംസ്ഥാനം സമര്‍പ്പിച്ച പദ്ധതികളില്‍ കാലതാമസമില്ലാതെ കേന്ദ്രസര്‍ക്കാര്‍ തീരുമാനമെടുക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.











