ആനക്കൊമ്പ് കേസില്‍ ഹര്‍ജി സമര്‍പ്പിച്ച മോഹന്‍ലാലിനെതിരെ വിമര്‍ശനവുമായി ഹൈക്കോടതി. കേസ് പിന്‍വലിക്കാനുള്ള സര്‍ക്കാര്‍ ആവശ്യം തള്ളിയതിനെതിരെ യാണ് മോഹന്‍ലാല്‍ ഹര്‍ജി സമര്‍പ്പിച്ചത്. മോഹന്‍ലാലിന് കോടതിയെ സമീപിക്കാന്‍ അവകാശമുണ്ടോയെന്ന് ചോദിച്ച കോടതി സര്‍ക്കാരാണ് ഹര്‍ജി നല്‍കേണ്ടതെന്നും വ്യ ക്തമാക്കി
കൊച്ചി : ആനക്കൊമ്പ് കേസില്‍ ഹര്‍ജി സമര്‍പ്പിച്ച മോഹന്‍ലാലിനെതിരെ വിമര്‍ശനവുമായി ഹൈ ക്കോ ടതി. കേസ് പിന്‍വലിക്കാനുള്ള സര്‍ക്കാര്‍ ആവശ്യം തള്ളിയതിനെതിരെയാണ് മോഹന്‍ലാല്‍ ഹര്‍ജി സമ ര്‍പ്പിച്ചത്. മോഹന്‍ലാലിന് കോടതിയെ സമീപിക്കാന്‍ അവകാശമുണ്ടോയെന്ന് ചോദിച്ച കോടതി സര്‍ക്കാ രാണ് ഹര്‍ജി നല്‍കേണ്ടതെ ന്നും വ്യക്തമാക്കി.
പെരുമ്പാവൂര്‍ മജിസ്ട്രേറ്റ് കോടതിയാണ് സര്‍ക്കാര്‍ ആവശ്യം തള്ളി ഉത്തരവിട്ടത്. ഇത് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് മോഹന്‍ലാല്‍ ഹൈക്കോടതിയെ സമീപിച്ചത്. ആ നക്കൊമ്പ് കൈവശം വെച്ചകേസ് പി ന്‍വലിക്കാനുള്ള സര്‍ക്കാര്‍ ഹര്‍ജി നേരത്തെ പെരുമ്പാവൂര്‍ മജിസ്ട്രേറ്റ് കോടതി തള്ളിയിരുന്നു. ഇതിനെ ചോദ്യം ചെയ്താണ് മോഹന്‍ ലാല്‍ ഹൈക്കോടതിയെ സമീപിച്ചത്. തനിക്കെതിരായ കേസില്‍ തെളിവില്ലാ ത്തതിനാലാണ് സര്‍ക്കാര്‍ കേസ് പിന്‍വലിക്കാന്‍ ആവശ്യപ്പെട്ടതെന്നും പെരുമ്പാവൂര്‍ മജിസ്‌ട്രേറ്റ് കോ ടതി ഉത്തരവ് റദ്ദാക്കണമെന്നുമായിരുന്നു മോഹന്‍ലാലിന്റെ ആവശ്യം.
കേസില്‍ പെരുമ്പാവൂര്‍ മജിസ്ട്രേറ്റ് കോടതിയില്‍ നേരിട്ട് ഹാജരാകുന്നതില്‍ നിന്ന് ഒഴിവാക്കണമെന്ന മോഹന്‍ലാലിന്റെ ആവശ്യവും ഹൈക്കോടതി അംഗീകരിച്ചില്ല. ആനക്കൊമ്പ് കേസെടുക്കുന്ന സമയത്ത് മോഹന്‍ലാലിന്റെ പക്കല്‍ കൈവശ രേഖയുണ്ടായിരുന്നില്ലെന്നും കോടതി പറഞ്ഞു. ഹര്‍ജി ഓണത്തിന് ശേഷം പരിഗണിക്കുന്നതിലേക്ക് കോടതി മാറ്റി.
2012ലാണ് മോഹന്‍ലാലിന്റെ വീട്ടില്‍ നിന്ന് ആനക്കൊമ്പ് പിടികൂടിയത്. നാല് ആനക്കൊമ്പുകളായിയിരു ന്നു ആദായ നികുതി വകുപ്പ് മോഹന്‍ലാലിന്റെ വീട്ടില്‍ നിന്ന് കണ്ടെത്തിയത്. മോഹന്‍ലാലിന് ആനക്കൊ മ്പ് കൈമാറിയ കൃഷ്ണകുമാറും ഹൈക്കോടതിയെ സമീപിച്ചിരുന്നു. കേസ് രജിസ്റ്റര്‍ ചെയ്ത് ഏഴ് വര്‍ഷത്തി ന് ശേഷമാണ് മോഹന്‍ലാലിനെ പ്രതി ചേര്‍ത്ത് കുറ്റപത്രം സമര്‍പ്പിച്ചത്.