കുവൈത്ത് ഫയര്‍ഫോഴ്‌സിന്റെ സമയോചിത ഇടപെടല്‍ മൂലം പൊടുന്നനെ തീ നിയന്ത്രണ വിധേയമാക്കാനായി
കുവൈത്ത് സിറ്റി : ഷോപ്പിംഗ് മാളില്‍ തീപിടിത്തം ഉണ്ടായ ഉടനെ ഫയര്‍ഫോഴ്‌സ് യൂണിറ്റുകള്‍ എത്തിയത് വലിയ അപകടം ഒഴിവായി. ചൊവ്വാഴ്ച ഉച്ചകഴിഞ്ഞാണ് തിപിടിത്തം ഉണ്ടായത്.
360 മാളിന്റെ നിര്‍മാണം നടന്ന പുതിയ കെട്ടിടത്തിലാണ് തിപിടിത്തം ഉണ്ടായത്. സബാന്‍, ഫര്‍വാനിയ, മിഷ്‌റെഫ് എന്നിവടങ്ങളില്‍ നിന്നുള്ള ഫയര്‍ യൂണിറ്റുകളാണ് ഷോപ്പിംഗ് മാളിലെത്തിയത്.
അപകട സമയത്ത് ആളുകള്‍ ഉണ്ടായിരുന്നു. പോലീസും ഫയര്‍ ഫോഴ്‌സും ചേര്‍ന്ന് ആളുകളെ മുന്‍കരുതലിന്റെ ഭാഗമായി ഒഴിപ്പിച്ചു.
അതേസമയം, സാധാരണ നിലയിലുള്ള പ്രവര്‍ത്തനം ഉടനെ ആരംഭിക്കുമെന്ന് മാള്‍ അധികൃതര്‍ അറിയിച്ചു. തീപിടിത്തത്തിന്റെ കാരണം അന്വേഷിച്ചു വരികയാണ്.