വിഴിഞ്ഞം തുറമുഖ പദ്ധതിക്കെതിരെ തുറമുഖത്ത് പ്രതിഷേധം ശക്തമാക്കി മത്സ്യ ത്തൊഴിലാളികള്‍. കരമാര്‍ഗവും കടല്‍മാര്‍ഗവും സമക്കാര്‍ തുറമുഖ പദ്ധതി പ്രദേശം വളഞ്ഞു. പ്രതിഷേധത്തെ തുടര്‍ന്ന് പൊലീസ് പ്രദേശത്ത് സ്ഥാപിച്ചിരുന്ന ബാരിക്കേ ഡുകള്‍ മറികടന്ന് പ്രതിഷേധക്കാര്‍ കൊടി നാട്ടി
തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ പദ്ധതിക്കെതിരെ തുറമുഖത്ത് പ്രതിഷേധം ശക്തമാക്കി മത്സ്യത്തൊഴിലാളികള്‍. സമരത്തിന്റെ ഏഴാം ദിവസമായ ഇന്ന് കരമാര്‍ഗവും കടല്‍മാര്‍ഗവും സമ ക്കാര്‍ തുറമുഖ പദ്ധതി പ്രദേശം വളഞ്ഞു. പ്രതിഷേധത്തെ തുടര്‍ന്ന് പൊലീസ് പ്രദേശത്ത് സ്ഥാപി ച്ചിരുന്ന ബാരിക്കേഡുകള്‍ മറികടന്ന് പ്രതിഷേധ ക്കാര്‍ പ്രദേശത്ത് കൊടി നാട്ടി.
ലത്തീന്‍ അതിരൂപതയുടെ നേതൃത്വത്തിലാണ് കരയിലും കടലിലും ഒരേസമയം ഉപരോധം സംഘ ടിപ്പിച്ചത്. നൂറു വള്ളങ്ങളിലായാണ് പൂന്തുറയില്‍ നിന്ന് വിഴിഞ്ഞത്തേക്ക് മത്സ്യ തൊഴിലാളികള്‍ പുറ പ്പെട്ടത്. വിഴിഞ്ഞം തുറമുഖ കവാടത്തിലും ഉപരോധം തുടരുകയാണ്. പുനരധിവാസം അടക്കമുള്ള വിഷയത്തില്‍ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ മന്ത്രിതല സമിതി ഇന്ന് ചര്‍ച്ച ചെയ്യാനിരിക്കെയാണ് മത്സ്യ തൊഴിലാളികള്‍ സമരം കടുപ്പിക്കുന്നത്.
സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള സംഘമാണ് ബാരിക്കേഡുകള്‍ മറികടന്ന് പദ്ധതി പ്രദേത്ത് പ്രവേശിച്ചത്. പൂന്തുറയില്‍ നൂറുകണക്കിന് വാഹനങ്ങളിലായി പ്രതിഷേധക്കാര്‍ തുറ മുഖത്തിന്റെ കവാടത്തി ലേക്കും എത്തി. ചെറിയതുറ, സെന്റ് സെവ്യേഴ്സ്, ചെറുവെട്ടുകാട് ഇടവകയില്‍ നിന്നുള്ള മത്സ്യ ത്തൊഴിലാളി കുടുംബങ്ങള്‍ കരമാര്‍ഗമെത്തി തുറമു ഖം ഉപരോധിച്ചു. സമരത്തിന് പിന്തുണ അറി യിച്ച് മറ്റ് ജില്ലകളില്‍ നിന്നുള്ളവര്‍ കൂടി വിഴിഞ്ഞത്തേക്ക് എത്തിയിട്ടുണ്ട്. തുറമുഖ നിര്‍മ്മാണം നിര്‍ ത്തിവച്ച് തീരശോഷണം പ ഠിക്കണമെന്നാണ് പ്രധാന ആവശ്യം.
കഴിഞ്ഞ ദിവസം മന്ത്രിതല ചര്‍ച്ചയില്‍ സമവായ നീക്കങ്ങളിലേക്ക് കടന്നെങ്കിലും ആവശ്യങ്ങള്‍ പൂര്‍ ണമായി അംഗീകരിക്കുന്നതിനായുള്ള സമ്മര്‍ദ്ദം ശക്തമാക്കാനാണ് തിരുവനന്തപുരം ലത്തീന്‍ അതി രൂപതയുടെ തീരുമാനം. പാര്‍പ്പിട നഷ്ടത്തിന് നഷ്ടപരിഹാരത്തിലുള്‍പ്പെടെ രേഖാമൂലം ഉറപ്പു ലഭി ക്കുന്നത് വരെ സമരം തുടരുമെന്നാണ് സമര സമിതി അറിയിച്ചിരിക്കുന്നത്. അതേസമയം പുനരധി വാസത്തിന് സ്ഥലം ഏറ്റെടുക്കുന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ ഇന്ന് ചേരുന്ന മന്ത്രിസഭാ ഉപസമി തി ചര്‍ച്ച ചെയ്യും.












