കെട്ടിടത്തില്‍ നിയമ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതായി വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് പോലീസ് എത്തിയത്
ഷാര്‍ജ : ഫ്‌ളാറ്റിനുള്ളില്‍ നിയമ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതായി ലഭിച്ച പരാതി അന്വേഷിക്കാന്‍ പോലീസ് സംഘം എത്തിയത് അറിഞ്ഞ് ബാല്‍ക്കണിയിലൂടെ താഴത്തെ ഫ്‌ളാറ്റിലേക്ക് ചാടി രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിന്നിടെയാണ് രണ്ട് ആഫ്രിക്കന്‍ വംശജര്‍ വീണു മരിച്ചത്.
കെട്ടിടത്തിന്റെ പത്താം നിലയിലായിരുന്നു ഇവരുടെ ഫ്‌ളാറ്റ്. ഇവിടെ നിന്നുമാണ് പോലീസിനെ കണ്ട് താഴത്തെ നിലയിലെ ബാല്‍ക്കണിയിലേക്ക് ചാടാന്‍ ഇവര്‍ രണ്ടു പേരും ശ്രമിച്ചത്.
എന്നാല്‍, ചാട്ടം പിഴച്ച് താഴേക്ക് പതിക്കുകയായിരുന്നു.ഷാര്‍ജ അല്‍ നാഹ്ദ ഏരിയയില്‍ വെള്ളിയാഴ്ച പുലര്‍ച്ചെയാണ് സംഭവം.
പരിക്കേറ്റ നിലയില്‍ നിലത്ത് വീണു കിടന്ന രണ്ടു പേരെയും പോലീസ് തന്നെ ഉടനെ ആംബുലന്‍സ് വരുത്തി ആശുപത്രിയില്‍ എത്തിച്ചെങ്കിലും രണ്ടു പേരും തല്‍ക്ഷണം മരിച്ചതായി ആശുപത്രി അധികൃതര്‍ അറിയിക്കുകയായിരുന്നു.
മരിച്ച രണ്ടു പേരും അനധികൃതമായി ഇവിടെ താമസിക്കുകയായിരുന്നു. ഇവര്‍ക്ക് താമസ രേഖകള്‍ ഇല്ലായിരുന്നു. ഈ പ്രദേശത്ത് നിരവധി പേര്‍ ഇത്തരത്തില്‍ താമസിച്ച് നിയമ വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നതായാണ് പോലീസിന് വിവരം ലഭിച്ചത്.












