കാശില്ലാത്തതിന്റെ പേരില്‍ ചികിത്സിയ്ക്കാന്‍ കഴിയാത്ത ഒരാളും ഉണ്ടാവരുതെന്ന് മുഖ്യ മന്ത്രി പിണറായി വിജയന്.അവയവ മാറ്റത്തിനു വലിയ തുകയാണ് ഇപ്പോള്‍ ചെലവാ കുന്നത്. ഇതിനായി ചിലര്‍ വലിയ ചാര്‍ജാണ് ഈടാക്കുന്നത്. ഈ സാഹച ര്യത്തിലാണ് പ്രത്യേക സ്ഥാപനം തുടങ്ങുന്നത്. ഇതുമായി ബന്ധ പ്പെട്ട് രാജ്യത്തെ ആദ്യ സംരംഭമാ ണ് സര്‍ക്കാര്‍ തുടങ്ങുന്നതെന്നും മുഖ്യമന്ത്രി
തിരുവനന്തപുരം : കാശില്ലാത്തതിന്റെ പേരില്‍ ചികിത്സിയ്ക്കാന്‍ കഴിയാത്ത ഒരാളും ഉണ്ടാവരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്.അവയവ മാറ്റത്തിനു വലിയ തുക യാണ് ഇപ്പോള്‍ ചെലവാകുന്നത്. ഇതിനായി ചിലര്‍ വലിയ ചാര്‍ജാണ് ഈടാക്കുന്നത്. ഈ സാഹചര്യത്തിലാണ് പ്രത്യേക സ്ഥാപനം തുട ങ്ങുന്നത്. ഇതുമായി ബന്ധപ്പെട്ട് രാജ്യത്തെ ആദ്യ സംരംഭമാണ് സര്‍ക്കാര്‍ തുടങ്ങുന്നതെന്നും മുഖ്യമന്ത്രി അറിയിച്ചു. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ സമഗ്ര വികസന മാസ്റ്റര്‍ പ്ലാനി ന്റെ ഭാഗമായ മേല്‍ പ്പാലത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
ജനങ്ങള്‍ക്ക് നല്ല ചികിത്സയും പിന്തുണയും നല്കുവാനാണ് ലക്ഷ്യമിടുന്നത്. അതിനാലാണ് ആ രോഗ്യ മേഖലയെ തേടി നിരവധി പുരസ്കാരങ്ങള്‍ എത്തുന്നത്. നവകേ രള സൃഷ്ടിയാണ് ഉദ്ദേശി ക്കുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. കോവിഡ് മറ്റു പല സ്ഥലങ്ങളിലും ആരോഗ്യ മേഖലയെ മുട്ടുകുത്തിച്ചെങ്കിലും കേരളത്തിനു നല്ല രീതിയി ല്‍ എഴുന്നേറ്റു നില്ക്കാന് കഴിഞ്ഞെന്ന് മുഖ്യ മന്ത്രി ചൂണ്ടിക്കാട്ടി.
ഏതെങ്കിലും തരത്തില്‍ രോഗിക്ക് അപകടം പറ്റുമ്പോള്‍ അക്രമം നടത്തുന്ന പ്രവണത അംഗീകരി ക്കാനാകില്ല. പരാതികള്‍ ഉണ്ടെങ്കില്‍ ഗൗരവമായി പരിശോധിക്കാന്‍ സംവിധാനമുണ്ട്. ഡോക്ടറെയോ മറ്റോ കയ്യേറ്റം ചെയ്യുന്ന രീതി അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.
സമൂഹത്തിലെ എല്ലാ ശ്രേണിയിലുള്ളവരും പൊതു ആരോഗ്യ സംവിധാനത്തിലെത്തുന്നു. ആവശ്യ മായ ശേഷി ഖജനാവിനില്ലാത്തതാണ് കിഫ്ബിയിലൂടെ പണം കണ്ടെത്തിയത്. കിഫ്ബി വഴി 2021 ആയപ്പോ യേക്കും ലക്ഷ്യം വച്ചതിനെക്കാള്‍ കൂടുതല്‍ കൈവരിക്കാനായി. 50,000 കോടി രൂപ ലക്ഷ്യം വച്ചതിനേക്കാ ള്‍ 62,000 കോടി രൂപയുടെ പദ്ധതികള്‍ പശ്ചാത്തല വികസനത്തിന്റെ ഭാഗമായി സാ ധ്യമാക്കാനായി. ആ രോഗ്യം,വിദ്യാഭ്യാസം,റോഡ്,പാലങ്ങള്‍,വിവിധ വികസന പദ്ധതികള്‍ തുടങ്ങി യവയുടെ പശ്ചാത്തല വികസനത്തിന് കിഫ്ബി ഏറെ സഹായിച്ചു.
കോവിഡ് മഹാമാരിക്കാലത്ത് പല വികസിത രാജ്യങ്ങളും മുട്ടുകുത്തിയപ്പോള്‍ നമ്മുടെ ആരോഗ്യ രംഗം മികച്ചതായി നിന്നു. ഓക്സിജന്‍,ഐസിയു,വെന്റിലേറ്റര്‍ തുടങ്ങിയ സംവിധാനങ്ങള്‍ ഒരുക്കി യിരുന്നു. അര് പ്പണ മനോഭാവത്തോടെയുള്ള ആരോഗ്യ പ്രവര്‍ത്തകര്‍ വലിയ സേവനമാണ് നല് കിയത്. തിരുവനന്തപു രം മെഡിക്കല്‍ കോളേജില്‍ ഒരുകൂട്ടം ആരോഗ്യ സംവിധാനങ്ങള്‍ ഒന്നിച്ച് കിടക്കുന്നു എന്ന പ്രത്യേകത യുണ്ട്. അതിനാല്‍ തന്നെ ഇവിടെ വലിയ സൗകര്യങ്ങള്‍ വരുത്തുന്നത് നാട് ആഗ്രഹിക്കുന്ന കാര്യമാണെ ന്നും മുഖ്യമന്ത്രി പറഞ്ഞു.