സ്വാതന്ത്ര്യ പ്രസ്ഥാനം എല്ലാ മതവിശ്വാസികളെയും അല്ലാത്തവരെയും ഉള്‍ക്കൊള്ളുന്ന ജനമുന്നേറ്റമാ യിരുന്നു. അതാണ് മതനിരപേക്ഷയുടെ അടിസ്ഥാന കാഴ്ച്ചപ്പാടുകള്‍ ഭരണഘടനയ്ക്ക് സംഭാവന ചെയ്തത്. ഈ യാഥാര്‍ഥ്യത്തെ മറന്നു കൊണ്ടുള്ള നിലപാട് രാജ്യത്തിനായി പൊരുതിയവരുടെ സ്വപ്നങ്ങള്‍ തല്ലി ക്കെടുത്തുന്നതിന് തുല്യമാണെ ന്നും മുഖ്യമന്ത്രി പറഞ്ഞു
തിരുവനന്തപുരം : രാജ്യത്തിന്റെ നിലനില്‍പ്പിന്റെ അടിസ്ഥാന ഘടകമായ ഫെഡറല്‍ തത്വങ്ങള്‍ പുലരണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ശക്തമായ കേന്ദ്രവും സംതൃപ്തമായ സംസ്ഥാന ങ്ങ ളും ആണ് ഫെഡറലിസത്തിന്റെ കരുത്ത്. സാമ്പത്തിക രംഗത്തു ഉള്‍പ്പെടെ അത്തരമൊരു നിലപാട് സ്വീകരിച്ച് മുന്നോട്ടു പോവുകയെന്നത് പ്രധാന മാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. തിരുവനന്ത പുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ ദേശീയ പതാക ഉയര്‍ത്തിയ ശേഷം സംസാരി ക്കുകയായിരുന്നു അദ്ദേഹം.
ഇന്ന് നാം കാണുന്ന വെളിച്ചങ്ങളെല്ലാം നമുക്ക് നല്‍കുന്നതിനായി ജീവന്‍ പോലും ബലിഅര്‍പ്പിച്ച ധീ രരായ രാജ്യസ്നേഹികളെ അനുസ്മരിച്ചു കൊണ്ടല്ലാതെ നമുക്ക് മുന്നോട്ട് പോകാന്‍ ആവില്ലെന്നും അ ദ്ദേഹം പറഞ്ഞു. സ്വാതന്ത്ര്യ പ്രസ്ഥാനം എല്ലാ മതവിശ്വാസികളെയും അല്ലാത്തവരെയും ഉള്‍ക്കൊ ള്ളുന്ന ജനമുന്നേറ്റമായിരുന്നു. അതാ ണ് മതനിരപേക്ഷയുടെ അടിസ്ഥാന കാഴ്ച്ചപ്പാടുകള്‍ ഭരണ ഘടനയ്ക്ക് സംഭാവന ചെയ്തത്. ഈ യാഥാര്‍ഥ്യത്തെ മറന്നു കൊണ്ടുള്ള നിലപാട് രാജ്യത്തിനായി പൊരുതിയ വരുടെ സ്വപ്നങ്ങള്‍ തല്ലിക്കെടുത്തുന്നതിന് തുല്യമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.