ഞായറാഴ്ച ആരാധന നടക്കുമ്പോളാണ് തീപിടിത്തം. മരിച്ചവരില്‍ ഭൂരിഭാഗവും കുട്ടികളാണെന്നാണ് റിപ്പോര്‍ട്ട്
കെയ്‌റോ : ഈജിപ്തിലെ ക്രിസ്ത്യന്‍ പള്ളിയില്‍ ഞായറാഴ്ച ആരാധന നടക്കുമ്പോള്‍ ഉണ്ടായ തീപിടിത്തത്തില്‍ നാല്‍പതോളം പേര്‍ കൊല്ലപ്പെട്ടു.
മരിച്ചവരില്‍ ഏറെയും കുട്ടികളാണെന്ന് രാജ്യാന്തര വാര്‍ത്ത ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു.
Fire during mass at #Cairo Coptic church kills more than 40, church officials say • pic.twitter.com/bltZ2DLaKm
— Pitbull (@Willian87420216) August 14, 2022
ഗ്രേറ്റര്‍ കെയ്‌റോയിലെ ഇബാബയിലെ അബു സെഫെയിന്‍ പള്ളിയിലാണ് തീപിടിത്തം ഉണ്ടായത്.
എയര്‍ കണ്ടീഷണറിലെ ഷോര്‍ട്ട് സര്‍ക്യൂട്ടിനെ തുടര്‍ന്ന് തിപടര്‍ന്ന് പിടിക്കുകയായിരുന്നുവെന്ന് പ്രാഥമിക റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. തീപിടിത്തം ഉണ്ടായപ്പോള്‍ ഭയന്ന് പലരും കെട്ടിടത്തില്‍ നിന്നും പുറത്തുകടക്കാന്‍ തിക്കും തിരക്കും കൂട്ടിയതും മരണ സംഖ്യ ഉയരാന്‍ കാരണമായി എന്നു കരുതുന്നു.
തീപിടിച്ചപ്പോള്‍ ഉണ്ടായ പുകശ്വസിച്ചാണ് പലരും ഗുരുതര നിലയിലായത്. ഇവരെ ആശുപത്രിയിലെത്തിച്ചെങ്കിലും എയര്‍കണ്ടീഷണറിലെ വിഷവാതകം ശ്വസിച്ചതിനെ തുടര്‍ന്ന് മരണം സംഭവിക്കുകയായിരുന്നുവെന്നും പറയപ്പെടുന്നു.