നാലു ദിവസം മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.
അബുദാബി : യുഎഇയിലുടനീളം മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഓഗസ്ത് പതിനാലു മുതല്‍ പതിനെട്ട് വരെ മഴയ്ക്ക് സാധ്യതയുണ്ട്.
രാജ്യ തലസ്ഥാനത്ത് അസ്ഥിര കാലാവസ്ഥയായിരിക്കുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി.
ആകാശം മേഘാവൃതമായിരിക്കും. കനത്ത മഴ പെയ്യാനുള്ള സാധ്യതയാണുള്ളത്. ഇതിനെ തുടര്‍ന്ന് നിലവിലെ താപനിലയില്‍ മാറ്റം ഉണ്ടാകും.
മഴയുടെ മുന്നറിയിപ്പ് ലഭിച്ചതിനാല്‍ വാഹനം ഓടിക്കുന്നവര്‍ ശ്രദ്ധിക്കണമെന്നും മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പാലിക്കണമെന്നും വേഗത നിയന്ത്രണം വേണമെന്നും അബുദാബി പോലീസ് അഭ്യര്‍ത്ഥിച്ചു.
മലയോര മേഖലകളില്‍ യാത്ര ചെയ്യുന്നവര്‍ മലവെള്ളപ്പാച്ചില്‍ സൂക്ഷിക്കണമെന്നും മുന്‍കാലങ്ങളിലും അപകടങ്ങള്‍ ഉണ്ടായിട്ടുള്ളതിനാല്‍ കരുതല്‍ ആവശ്യമുണ്ടെന്നും പോലീസ് അറിയിച്ചു.











