അബുദാബിയിലെ വാഹാനാപകടത്തില്‍ കാടാമ്പുഴ മാറാക്കട പഞ്ചായത്ത് പറപ്പൂര്‍ സ്വ ദേശി മുക്രിയന്‍ ശിഹാബുദ്ദീന്‍(40)മരിച്ചു.അബുദാബി നാഷണല്‍ ഓയില്‍ കമ്പനി യി ല്‍ ജോലി ചെയ്തുവന്നിരുന്ന ശിഹാബുദ്ദീന്‍ ജോലി സ്ഥലത്തേയ്ക്ക് പോകവേ വാഹനം നി യന്ത്രണം വിട്ടാണ് അപകടമുണ്ടായത്
അബുദാബി : അബുദാബിയിലെ വാഹാനാപകടത്തില്‍ കാടാമ്പുഴ മാറാക്കട പഞ്ചായത്ത് പറപ്പൂര്‍ സ്വദേശി മുക്രിയന്‍ ശിഹാബുദ്ദീന്‍(40)മരിച്ചു.അബുദാബി നാഷണല്‍ ഓയില്‍ കമ്പനിയില്‍ ജോലി ചെയ്തുവന്നിരുന്ന ശിഹാബുദ്ദീന്‍ ജോലി സ്ഥലത്തേയ്ക്ക് പോകവേ വാഹനം നിയന്ത്രണം വിട്ടാണ് അപ കടമുണ്ടായത്. ശക്തി തിയറ്റേഴ്സ് അബുദാബിയുടെ സനയ്യ മേഖല അംഗമാണ് ശിഹാബ്.
മുക്രിയന്‍ യഹ്യയുടേയും നഫീസയുടെയും മകനായ ശിഹാബുദ്ദീന്‍ കുടുംബത്തിലെ ഏക ആശ്ര യമായിരുന്നു. നാസര്‍, നദീറ, ബുശ്‌റ എന്നിവരാണ് സഹോദരങ്ങള്‍. ഭാര്യയും മൂന്ന് മക്കളുമുണ്ട്. ബ നിയാസ് സെന്‍ട്രല്‍ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാളെ നാട്ടിലേക്ക് കൊണ്ടു പോ കും.