ഓര്‍ഡിനന്‍സുകളില്‍ ഒപ്പിടുന്ന കാര്യത്തില്‍ നിലപാട് ആവര്‍ത്തിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. വിശദമായി പഠിച്ച ശേഷമേ ഓര്‍ഡിനന്‍സില്‍ താന്‍ ഒ പ്പിടു എന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ വ്യക്തമാക്കി
ന്യൂഡല്‍ഹി : ഓര്‍ഡിനന്‍സുകളില്‍ ഒപ്പിടുന്ന കാര്യത്തില്‍ നിലപാട് ആവര്‍ത്തിച്ച് ഗവര്‍ണര്‍ ആരി ഫ് മുഹമ്മദ് ഖാന്‍. വിശദമായി പഠിച്ച ശേഷമേ ഓര്‍ഡിനന്‍സില്‍ താന്‍ ഒ പ്പിടു എന്ന് ഗവര്‍ണര്‍ ആ രിഫ് മുഹമ്മദ് ഖാന്‍ ഇന്ന് മാധ്യമങ്ങള്‍ക്ക് മുന്നില്‍ വ്യക്തമാക്കി. താന്‍ ആരുടേയും നിയ ന്ത്രണത്തി ലല്ല. തനിക്കെതിരെ വിമര്‍ശനമാകാം. എന്നാല്‍ തന്റെ ബോധ്യത്തിന് അനുസരിച്ചേ കാര്യങ്ങള്‍ ചെ യ്യുവെന്നും ആരിഫ് മുഹമ്മദ് ഖാന്‍ പറഞ്ഞു.
ഗവര്‍ണര്‍ ഒപ്പിടാത്തതിനാല്‍ ലോകായുക്ത ഓര്‍ഡിനന്‍സ് അടക്കം 11 ഓര്‍ഡിനന്‍സുകള്‍ ഇന്നലെ അസാധുവായിരുന്നു. ഡല്‍ഹിയില്‍ നിന്ന് നാളെ കേരളത്തിലെത്തുന്ന ഗവര്‍ണറെ അനുനയിപ്പി ക്കാന്‍ മുഖ്യമന്ത്രി നേരില്‍ ചര്‍ച്ച നടത്തിയേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. അതിനിടെ ഗവര്‍ണര്‍ ക്കെതിരെ ആഞ്ഞടിച്ച് സിപിഐ മുഖപത്രമായ ജനയുഗം രംഗത്തെത്തി. ഗവര്‍ണര്‍ പദവി പാഴാ ണെന്നും കേരളത്തില്‍ ബിജെപി പ്രതിനിധിയില്ലാത്ത പോരായ്മ ഗവര്‍ണര്‍ തീര്‍ക്കു കയാണന്നു മായിരുന്നു പ്രധാന വിമര്‍ശം.