കേന്ദ്രം ഭരിക്കുന്ന ബിജെപിക്ക് വലിയ തിരിച്ചടി നല്‍കി ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ രാജിവച്ചു. രാജ്ഭവനില്‍ എത്തി ഗവര്‍ണര്‍ ഫഗു ചൗഹാനെ കണ്ട നിതീഷ് കു മാര്‍ രാജിക്കത്തു കൈമാറി
പാറ്റ്ന : കേന്ദ്രം ഭരിക്കുന്ന ബിജെപിക്ക് വലിയ തിരിച്ചടി നല്‍കി ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ രാജിവച്ചു. രാജ്ഭവനില്‍ എത്തി ഗവര്‍ണര്‍ ഫഗു ചൗഹാനെ കണ്ട നി തീഷ് കുമാര്‍ രാജിക്കത്തു കൈമാറി.എന്‍ഡിഎയുമായുള്ള ബന്ധം അവസാനിപ്പിച്ചതായി രാജിവച്ച ശേഷം നിതീഷ് കുമാര്‍ മാധ്യമ പ്രവര്‍ത്തകരോടു പറഞ്ഞു.
പ്രതിപക്ഷ നേതാവും ആര്‍ ജെ ഡി നേതാവുമായ തേജസ്വി യാദവിനൊപ്പം നിതീഷ് കുമാര്‍ രാജ്ഭവ നിലെത്തിയത്. തന്റെ രാജിക്കൊപ്പം പുതിയ സര്‍ക്കാര്‍ രൂപവത്ക്കരി ക്കാനുള്ള പ്രതിപക്ഷ പാര്‍ട്ടിക ളുടെ പിന്തുണക്കത്തും അദ്ദേഹം ഗവര്‍ണര്‍ക്ക് കൈമാറി. അടുത്തകാലത്തായി നിരവധി സംസ്ഥാ ന സര്‍ക്കാറുകളെ അട്ടമിറിച്ച് ഭരണം പിടി ച്ച ബിജെപിക്ക് ലഭിക്കുന്ന വലിയ രാഷ്ട്രീയ തിരിച്ചടിയാണ് ബിഹാറിന്റെ മണ്ണില്‍ നിന്നും ലഭിക്കുന്നത്. ജെഡിയുവിനെ പിളര്‍ത്തി പുതിയ ഒരു സര്‍ക്കാറുണ്ടാ ക്കാനുള്ള ബി ജെപിയുടെ മോഹം നിതീഷ് കുമാറെന്ന രാഷ്ട്രീയ ചാണക്യന് മുന്നില്‍ വിലപ്പോയില്ല. ബിജെപിയുടെ നീക്കം തിരിച്ചറിഞ്ഞ അദ്ദേഹം കരുനീക്കുകയായിരുന്നു.
ഇന്നു രാവിലെ ചേര്‍ന്ന ജെഡിയു നേതൃയോഗമാണ് എന്‍ഡിഎ സഖ്യം വിടുന്നതിനു തീരുമാനമെടു ത്തത്. ഇതിനൊപ്പം സമാന്തരമായി ആര്‍ജെഡിയുമായും കോണ്‍ഗ്രസു മായും ചര്‍ച്ചകള്‍ നടന്നു. ബിജെപി സഖ്യം ഉപേക്ഷിച്ച് പുറത്തുവന്നാല്‍ ജെഡിയുവിനെ പിന്തുണയ്ക്കുമെന്ന് ആര്‍ജെഡിയും കോണ്‍ഗ്രസും പ്രഖ്യാപിച്ചതോടെയാണ് പുതിയ രാഷ്ട്രീയ സഖ്യത്തിനു വഴിയൊരുങ്ങിയത്.