ഡാറ്റാ മോഷണം, സൈബര്‍ തട്ടിപ്പ്, ഫിനാന്‍ഷ്യല്‍ അക്കൗണ്ടുകളിലേക്ക് കടന്നുകയറ്റം തുടങ്ങിയ ആക്രമണങ്ങള്‍ വര്‍ദ്ധിച്ചു
കുവൈത്ത് സിറ്റി : സൈബര്‍ മേഖലയില്‍ വന്‍ തോതില്‍ തട്ടിപ്പുകള്‍ അരങ്ങേറുന്നതായി റിപ്പോര്‍ട്ട്. ഡാറ്റാ ലോസ് ഭീഷണി, സോഷ്യല്‍ എഞ്ചിനീയറിംഗ് ഫ്രോഡുകള്‍, എന്നിവയാണ് കുവൈത്തില്‍ കഴിഞ്ഞ മാസങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്തത്.
ഏഴു ലക്ഷത്തിലധികം ഇത്തരം സൈബര്‍ അറ്റാക്കുകള്‍ നടന്നതായാണ് കാസ്‌പെര്‍സ്‌കി സെക്യൂരിറ്റി സൊലൂഷന്‍സ് റിപ്പോര്‍ട്ട് ചെയ്യുന്നത്.
ബാങ്ക് അക്കൗണ്ട് പാസ് വേര്‍ഡുകള്‍, പെയ്‌മെന്റ് കാര്‍ഡുകളുടെ വിവരങ്ങള്‍, ഓണ്‍ലൈന്‍ ലോഗിന്‍ വിവരങ്ങള്‍ എന്നിവയും സൈബര്‍ ആക്രമണ സംഘങ്ങള്‍ ലക്ഷ്യമിടുന്നുണ്ട്.
സൈബര്‍ ആക്രമണങ്ങളെ കുറിച്ച് പൊതുജനങ്ങള്‍ക്കിടയില്‍ ബോധവല്‍ക്കരണം നടത്തുകയും തട്ടിപ്പിന് ഇരയാകാതെ സംരക്ഷിക്കുകയുമാണ് പോംവഴിയെന്ന് ഇന്റലിജെന്‍സ് കേന്ദ്രങ്ങള്‍ പറയുന്നു












