ഇടുക്കി അണക്കെട്ട് തുറന്നു. അണക്കെട്ടിന്റെ ഒരു ഷട്ടര്‍ 70 സെന്റിമീറ്ററാണ് ഉയര്‍ത്തി യത്. ഇതിലൂടെ 50 ക്യൂമെക്സ് ജലം ഒഴുക്കി വിടുന്നത്.ജലനിരപ്പ് ക്രമാതീതമായി ഉയര്‍ന്ന സാഹചര്യത്തിലും മഴ തുടരുമെന്ന കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പിന്റെയും അടി സ്ഥാനത്തിലാണ് അണക്കെട്ടിന്റെ ഷട്ടര്‍ തുറന്നത്
ഇടുക്കി :ഇടുക്കി അണക്കെട്ട് തുറന്നു. അണക്കെട്ടിന്റെ ഒരു ഷട്ടര്‍ 70 സെന്റിമീറ്ററാണ് ഉയര്‍ത്തിയത്. ഇതി ലൂടെ 50 ക്യൂമെക്സ് ജലം ഒഴുക്കി വിടുന്നത്.ജലനിരപ്പ് ക്രമാതീത മായി ഉയര്‍ന്ന സാഹചര്യത്തിലും മഴ തുട രുമെന്ന കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പിന്റെയും അടിസ്ഥാനത്തിലാണ് അണക്കെട്ടിന്റെ ഷട്ടര്‍ തുറ ന്നത്. നിലവില്‍ 2383.10 അ ടിയാണ് ആണ് ജലനിരപ്പ്. അണക്കെട്ട് തുറന്നതിനെ തുടര്‍ന്ന് പെരിയാര്‍ തീ രത്ത് ജാഗ്രത പുറപ്പെടുവിച്ചു.
അണക്കെട്ടില്‍ നിന്ന് പുറത്തേക്ക് ഒഴുക്കിയ വെള്ളം ആദ്യം എത്തുക ചെറുതോണി ടൗണിലാണ്. അവി ടെ നിന്ന് തടിയമ്പാട്, കരിമ്പന്‍ പ്രദേശങ്ങളിലേക്ക് എത്തും. പെരിയാര്‍ വാലി, കീരിത്തോട് വഴി പനംകു ട്ടിയില്‍ എത്തുന്ന വെള്ളം ഇവിടെവച്ച് പന്നിയാര്‍കുട്ടി പുഴയിലും പിന്നീട് പെരിയാറിലും ചേരും. ഈ വെളളം നേരെ പാംബ്ല അക്കെട്ടിലേ ക്കാണ് എത്തുക. അവിടെ നിന്നും ലോവര്‍ പെരിയാര്‍ വഴി, നേര്യ മംഗലത്തേക്ക് വെള്ളമെത്തും. തുടര്‍ന്ന് ഭൂതത്താന്‍കെട്ടിലെത്തുന്ന വെള്ളം ഇവിടെവച്ച്, ഇടമലയാര്‍ അണ ക്കെട്ടിലെ വെള്ളവുമായി പെരിയാറില്‍ ചേരും. ഈ വെള്ളം ഒന്നിച്ചൊഴുകി കാലടി വഴി ആലുവ പ്രദേശങ്ങളിലേക്ക് എത്തും. ആലുവയില്‍ വച്ച് രണ്ടായി തിരിഞ്ഞ് പെരിയാര്‍ അറബിക്കടലില്‍ ചേരും.
മുന്‍കരുതല്‍ എന്ന നിലയില്‍ പെരിയാര്‍ തീരത്തുള്ള 79 കുടുംബങ്ങള്‍ക്ക് കഴിഞ്ഞ ദിവസം നോട്ടീസ് നല്‍കിയിരുന്നു.ക്യാമ്പുകള്‍ തുടങ്ങാന്‍ 23 സ്ഥലങ്ങള്‍ കണ്ടെത്തുകയും ചെയ്തു. ഇടുക്കി, കഞ്ഞിക്കുഴി, തങ്കമണി, വാത്തിക്കുടി, ഉപ്പുതോട് എന്നീ വില്ലേജുകളില്‍ അറിയിപ്പും നല്‍കിയിരുന്നു.