ഡല്‍ഹിയില്‍ വീണ്ടും മങ്കിപോക്‌സ് സ്ഥിരീകരിച്ചു. 31കാരിയായ യുവതിയ്ക്കാണ് മങ്കി പോക്സ് സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ മങ്കിപോകസ് ബാധിച്ചവരുടെ എണ്ണം ഒന്‍പതായി
ന്യൂഡല്‍ഹി : ഡല്‍ഹിയില്‍ വീണ്ടും മങ്കിപോക്‌സ് സ്ഥിരീകരിച്ചു. 31കാരിയായ യുവതിയ്ക്കാണ് മങ്കിപോക്സ് സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ മങ്കിപോകസ് ബാധി ച്ചവരുടെ എണ്ണം ഒന്‍പതായി. വിദേശപൗര ക്കാണ് ഡല്‍ഹിയില്‍ പുതുതായി രോഗം സ്ഥിരീകരിച്ചത്. ഈയടുത്ത് വിദേശ യാത്ര നടത്തിയിരുന്നോ എന്നത് വ്യക്തമല്ല. പനി യും ദേഹത്ത് കുമിളകളുമുള്ള വനിതയെ എല്‍എന്‍ജെപി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പുനെയിലെ നാഷണല്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ സാമ്പിളുകള്‍ പരിശോധിച്ചപ്പോഴാണ് യുവതിക്ക് മങ്കിപോക്‌സ് സ്ഥിരീകരിച്ചത്. ഡല്‍ഹിയില്‍ മങ്കിപോക്സ് സ്ഥിരീകരിച്ചവരുടെ എണ്ണം നാലായി. ഡല്‍ഹിയിലും കേരളത്തിലുമാണ് രാജ്യത്തെ മങ്കിപോക്‌സ് കേസുകളുള്ളത്.