കോട്ടയം മണര്‍കാട് പ്ലസ്ടു വിദ്യാര്‍ത്ഥി വെള്ളക്കെട്ടില്‍ മുങ്ങിമരിച്ചു. മണര്‍കാട് സ്വ ദേശി അമല്‍ മാത്യു ആണ് മരിച്ചത്. മണര്‍കാട് മേത്താമ്പറമ്പില്‍ പുരയിടത്തിലെ റബര്‍തോട്ടത്തിലെ വെള്ളക്കെട്ടില്‍ കുളി ക്കാനിറങ്ങിയപ്പോഴാണ് അപകടം സംഭ വിച്ചത്
കോട്ടയം: കോട്ടയം മണര്‍കാട് പ്ലസ്ടു വിദ്യാര്‍ത്ഥി വെള്ളക്കെട്ടില്‍ മുങ്ങിമരിച്ചു. മണര്‍കാട് സ്വദേശി അമല്‍ മാത്യു ആണ് മരിച്ചത്. മണര്‍കാട് മേത്താമ്പറമ്പില്‍ പുരയിടത്തിലെ റബര്‍തോട്ടത്തിലെ വെ ള്ളക്കെട്ടില്‍ കുളിക്കാനിറങ്ങിയപ്പോഴാണ് അപകടം സംഭവിച്ചത്.
ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നു മണിയോടെയാണ് കുളിക്കാനിറങ്ങിയ അമലിനെ കാണാതായത്. സ്ഥല ത്തെത്തിയ അഗ്നിരക്ഷാ സേന തിരച്ചില്‍ നടത്തിയെങ്കിലും രക്ഷിക്കാനായി ല്ല. അമലിന്റെ മൃതദേ ഹം പിന്നീട് കണ്ടെടുക്കുകയായിരുന്നു. അമല്‍ മാത്യുവിന്റെ മൃതദേഹം കോട്ടയം മെഡിക്കല്‍ കോ ളജിലേക്ക് മാറ്റി.
കോട്ടയം ജില്ലയിലെ വൈക്കം മാരാമുട്ടം തോട്ടില്‍ കുളിക്കാനിറങ്ങിയ വയോധികന്‍ ഒഴുക്കില്‍പ്പെട്ട് മരിച്ചു. 75 വയസ്സുള്ള തോട്ടകം സ്വദേശി ദാസനാണ് മരിച്ചത്. ഏറെ നേ രത്തെ തിരച്ചിലിന് ഒടുവിലാ ണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം വൈക്കം താലൂക്ക് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. ഇ തോടെ സംസ്ഥാനത്ത് മഴക്കെടുതിയില്‍ മരിച്ചവരുടെ എണ്ണം 15 ആയി.