മന്ത്രി ആന്റണി രാജുവിനെതിരായ തൊണ്ടിമുതലില്‍ കൃത്രിമം കാണിച്ചെന്ന കേസില്‍ തുടര്‍നടപടികള്‍ തടഞ്ഞ് ഹൈക്കോടതി. കേസ് റദ്ദാക്കണമെന്നാവ ശ്യപ്പെട്ടുള്ള മന്ത്രിയുടെ ഹര്‍ജി ഫയലില്‍ സ്വീകരിച്ചു
കൊച്ചി: മന്ത്രി ആന്റണി രാജുവിനെതിരായ തൊണ്ടിമുതലില്‍ കൃത്രിമം കാണിച്ചെന്ന കേസില്‍ തു ടര്‍ നടപടികള്‍ തടഞ്ഞ് ഹൈക്കോടതി. കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള മന്ത്രിയുടെ ഹര്‍ജി ഫ യലില്‍ സ്വീ കരിച്ചു. ഒരു മാസത്തേക്കാണ് തുടര്‍നടപടികള്‍ സ്റ്റേ ചെയ്തിരിക്കുന്നത്. നടപടിക്രമങ്ങള്‍ പാലിക്കാതെ എ ടുത്ത കേസ് റദ്ദാക്കണമെന്നായിരുന്നു ആന്റണി രാജു ഹര്‍ജിയില്‍ ആവശ്യപ്പെട്ടത്.
പ്രഥമദൃഷ്ട്യാ കേസ് ഹര്‍ജിക്കാരന് അനുകൂലമാണെന്ന് വിലയിരുത്തിയ കോടതി രണ്ടാം എതിര്‍ക ക്ഷിയായ വിചാരണക്കോടതിയിലെ മുന്‍ ശിരസ്തദാറിന് നോട്ടീസ് അയക്കണമെന്നും ഉത്തരവിട്ടു. ശിരസ്തദാറിന്റെ മൊഴിയുടെ കൂടി അടിസ്ഥാനത്തിലായിരുന്നു കേസില്‍ വിചാരണ നടന്നിരുന്നത്.
അടിവസ്ത്രത്തില്‍ ലഹരിമരുന്ന് ഒളിപ്പിച്ചു കടത്തിയ ഓസ്‌ട്രേലിയന്‍ പൗരനായ സാല്‍വദോറിനെ 1990 ഏപ്രില്‍ നാലിന് തിരുവനന്തപുരം എയര്‍പോര്‍ട്ടില്‍ പിടികൂടി യതാണ് കേസിനടിസ്ഥാനം. മയക്കുമരു ന്നുക്കേസില്‍ ഇയാളെ വഞ്ചിയൂര്‍ സെഷന്‍സ് കോടതി പത്തുവര്‍ഷം തടവിന് ശിക്ഷി ച്ചു. അപ്പീലില്‍ ഹൈക്കോടതി പ്രതിയെ വെറുതേവിട്ടു. തൊണ്ടിമുതലായ അടിവസ്ത്രം പ്രതിക്ക് പാ കമല്ലെന്ന വാദം ശരിവച്ചായിരുന്നു വെറുതെവിട്ടത്.
പ്രതിയുടെ അഭിഭാഷകനായിരുന്ന ആന്റണി രാജു കോടതിയിലെ തൊണ്ടി ക്‌ളാര്‍ക്കിനെ സ്വാധീ നിച്ച് അടിവസ്ത്രത്തില്‍ മാറ്റം വരുത്തി പ്രതിയെ രക്ഷിച്ചതാണെന്ന് പിന്നീട് കണ്ടെത്തി. തൊണ്ടി മുത ലില്‍ കൃത്രിമം കാട്ടിയെന്ന ആരോപണത്തെ തുടര്‍ന്ന് ഹൈക്കോടതിയുടെ ഭരണവിഭാഗത്തിന്റെ നി ര്‍ദ്ദേശപ്രകാരം കോടതിയുടെ ശിരസ്തദാര്‍ നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തില്‍ വലിയതുറ പൊ ലീസ് കേസെടുത്തു.
എന്നാല്‍ കോടതിയുടെ കസ്റ്റഡിയിലുള്ള തൊണ്ടിമുതലില്‍ കൃത്രിമം കാട്ടിയെന്ന് പരാതിയുണ്ടെ ങ്കില്‍ മജിസ്‌ട്രേട്ട് കോടതിക്ക് പരാതി നല്‍കണമെന്നും പൊലീസിന് കേസെടുക്കാന്‍ അധികാരമി ല്ലെന്നുമാണ് ഹര്‍ജിയില്‍ ആന്റണി രാജു വാദിക്കുന്നത്.