കീഴില്ലത്ത് നാരായണന്‍ നമ്പൂതിരിയുടെ രണ്ടുനില വീടാണ് ഇടിഞ്ഞു താണത്. 13 വയ സ്സുള്ള ഹരിനാ രായണനാണ് മരിച്ചത്. അപകടം നടക്കുമ്പോള്‍ ഏഴുപേര്‍ വീട്ടിലു ണ്ടായിരുന്നു.പരിക്കേറ്റ 85 വയസ്സുള്ള വൃദ്ധനെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശി പ്പിച്ചിരിക്കുകയാണ്
കൊച്ചി : പെരുമ്പാവൂര്‍ കീഴില്ലത്ത് ഇരുനിലവീട് ഇടിഞ്ഞ് താഴ്ന്ന് 13 വയസ്സുകാരന്‍ മരിച്ചു. കീഴില്ലത്ത് ഹരി നാരായണന്‍ (13) ആണ് മരിച്ചത്. കുട്ടിയുടെ 82കാരനായ മുത്ത ച്ഛനും ഗുരുതരമായി പരിക്കേറ്റു. വ്യാഴാഴ്ച രാവിലെ ഏഴരയോടെയാണ് അപകടം. അപകട സമയത്ത് ഏഴുപേരായിരുന്നു വീട്ടിലുണ്ടായിരു ന്നത്. മറ്റുള്ളവരെ അഗ്‌നിരക്ഷാ സേന രക്ഷപ്പെടുത്തി.
താഴത്തെ നിലയിലാണ് മരിച്ച കുട്ടിയും മുത്തച്ഛനും ഉണ്ടായിരുന്നത്. മുകള്‍ നിലയിലുണ്ടായിരുന്നവര്‍ പരിക്കുകളില്ലാതെ രക്ഷപ്പെട്ടു. വീടിന്റെ ഒരുനില പൂര്‍ണമായി മണ്ണിനടിയിലായിരിക്കുകയാണ്. അഗ്‌നിര ക്ഷാസേനയും നാട്ടുകാരും ചേര്‍ന്ന് കോണ്‍ക്രീറ്റ് വെട്ടിപ്പൊളിച്ചാണ് വീടിനുള്ളില്‍ കുടുങ്ങിയവരെ രക്ഷ പ്പെടുത്തിയത്.