വരവില്‍ക്കവിഞ്ഞ സ്വത്ത് സമ്പാദന കേസില്‍ അസിസ്റ്റന്റ് എക്സൈസ് കമീഷണര്‍ ക്കെതിരെ കേസ്. മൂക്കന്നൂര്‍ പുതുശേരിയില്‍ പി എല്‍ ജോസി(55)നെതിരെയാണ് വി ജിലന്‍സ് കേസ് രജിസ്റ്റര്‍ ചെയ്തത്. 2011 ജനുവരി ഒന്നു മുതല്‍ 2021 മാര്‍ച്ച് 31 വരെയുള്ള കാലയളവില്‍ 25,90,526 രൂപ വരവില്‍ക്കവിഞ്ഞ സ്വത്ത് സമ്പാദിച്ചെന്നാണ് കണ്ടെ ത്തല്‍
കൊച്ചി : വരവില്‍ക്കവിഞ്ഞ് സ്വത്ത് സമ്പാദിച്ച കേസില്‍ അസിസ്റ്റന്റ് എക്സൈസ് കമീഷണര്‍ മൂക്കന്നൂര്‍ പുതുശേരിയില്‍ പി എല്‍ ജോസിനെതിരെ (55) വിജിലന്‍സ് കേസ് രജിസ്റ്റര്‍ ചെയ്തു. 2011 ജനുവരി ഒന്നു മുതല്‍ 2021 മാര്‍ച്ച് 31 വരെ കാലയളവില്‍ 25,90,526 രൂപ വരവില്‍ക്കവിഞ്ഞ് സ്വത്ത് സമ്പാദിച്ചെന്ന ക ണ്ടെത്തലില്‍ വിജിലന്‍സ് എറണാ കുളം സ്‌പെഷ്യല്‍ സെല്ലിന്റെതാണ് നടപടി.
ജോസിന്റെ പറമ്പയത്തെ വീട്ടിലും എറണാകുളത്തെ ഓഫീസിലും പരിശോധിച്ച് അനധികൃത സ്വത്തു സമ്പാദനവുമായി ബന്ധപ്പെട്ട് 41 രേഖകള്‍ പിടിച്ചെടുത്തിട്ടുണ്ട്. വിജിലന്‍സ് എസ്പി വി സുനില്‍കുമാറി ന്റെ നേതൃത്വത്തിലായിരുന്നു അന്വേഷണം.