പടക്ക നിര്‍മാണശാലയിലുണ്ടായ സ്ഫോടനത്തില്‍ ആറ് പേര് മരിച്ചു. എട്ടുപേര്‍ക്ക് പരുക്കേറ്റു. ഇവരെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബിഹാറിലെ ഛപ്രയിലുള്ള ബുദായ് ബാഗ് ഗ്രാമത്തിലാണ് അപകടം
പട്ന: പടക്ക നിര്‍മാണശാലയിലുണ്ടായ സ്ഫോടനത്തില്‍ ആറ് പേര് മരിച്ചു. എട്ടുപേര്‍ക്ക് പരുക്കേറ്റു. ഇവ രെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബിഹാറിലെ ഛപ്രയിലുള്ള ബുദായ് ബാഗ് ഗ്രാമത്തിലാണ് അ പകടം. കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ നിരവധി പേര് കുടുങ്ങിക്കിടക്കുന്നതായും റിപ്പോര്‍ട്ടുണ്ട്.
പടക്ക വ്യാപാരിയായ ഷബീര്‍ ഹുസൈന്റെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിലാണ് സ്ഫോടനമുണ്ടായത്. പൊട്ടിത്തെറിയില്‍ വീടിന്റെ ഒരുഭാഗം തകരുകയും മറ്റൊരു ഭാഗത്തിന് തീപിടിക്കുകയും ചെയ്തു. പൊട്ടി ത്തെറി ഒരു മണിക്കൂറോളം നീണ്ടുനിന്നതായാണ് റിപ്പോര്‍ട്ട്. നദിയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന വീടിന്റെ ഭാഗം തകര്‍ന്നു വീണത് വെള്ളത്തിലേക്കായിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കി. സ്ഫോടനമുണ്ടായ കെട്ടി ടത്തില്‍ പടക്കങ്ങള്‍ നിര്‍മിച്ചിരുന്നതായി പൊലീസ് പറഞ്ഞു.
ഛപ്രയില്‍ നിന്ന് 30 കിലോമീറ്റര്‍ അകലെയാണ് അപകടമുണ്ടായത്. കുടുങ്ങിക്കിടക്കുന്നവരെ പുറത്തെ ത്തിക്കുന്നതിനായുള്ള രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.