പുതിയതായി മൂന്നു സര്‍വ്വീസുകള്‍ കൂടിയാണ് എയര്‍ അറേബ്യ ആരംഭിച്ചിരിക്കുന്നത്
ഷാര്‍ജ : തിങ്കള്‍, ബുധന്‍, വെള്ളി എന്നീ ദിവസങ്ങളില്‍ കോഴിക്കോട് നിന്നും അബുദാബിയിലേക്ക് എയര്‍ അറേബ്യ അധിക സര്‍വ്വീസ് ആരംഭിച്ചു.
കോഴിക്കോട് നിന്നും പുലര്‍ച്ചെ 12.10 ന് പുറപ്പെടുന്ന രീതിയിലാണ് വിമാനങ്ങളുടെ സമയം ക്രമീകരിച്ചിരിക്കുന്നത്.
ആഴ്ചയില്‍ എല്ലാ ദിവസവുമുള്ള സര്‍വ്വീസുകള്‍ തുടരുന്നതിന്നിടയിലാണ് ആഴ്ചയില്‍ മൂന്നു ദിവസമുള്ള സര്‍വ്വീസുകളും ആരംഭിച്ചിരിക്കുന്നത്.
ഇതോടെ കോഴിക്കോട് നിന്നും അബുദാബിയിലേക്ക് എയര്‍ അറേബ്യ നടത്തുന്ന സര്‍വ്വീസുകളുടെ എണ്ണം പത്തായി ഉയരും . അബുദാബിക്ക് പുറമേ ഷാര്‍ജയിലേക്കും എയര്‍ അറ്യേബ്യ സര്‍വ്വീസുകള്‍ നടത്തുന്നുണ്.