ഇന്‍ഡിഗോ വിമാനത്തില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ കയ്യേറ്റം ചെയ്ത സംഭ വ ത്തില്‍ എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജനെതിരെ പൊലീസ് കേസ്. വലിയതുറ പൊലീസാണ് നടപടി സ്വീകരി ച്ചത്. സംഭവത്തില്‍ ഇപിയ്ക്കെതിരെ കേസ് എടുക്കാന്‍ കോടതി വലിയതുറ പൊലീസിന് നിര്‍ദേശം നല്‍ കിയിരുന്നു.
തിരുവനന്തപുരം: ഇന്‍ഡിഗോ വിമാനത്തില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ കയ്യേറ്റം ചെയ്ത സംഭവ ത്തില്‍ എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി ജയരാജനെതിരെ പൊലീസ് കേസ്. വലിയതുറ പൊലീസാണ് നട പടി സ്വീകരിച്ചത്. സംഭവത്തില്‍ ഇപിയ്ക്കെതിരെ കേസ് എടുക്കാന്‍ കോടതി വലിയതുറ പൊലീസിന് നിര്‍ ദേശം നല്‍കിയിരുന്നു.
ഇ പി ജയരാജന് പുറമേ മുഖ്യമന്ത്രിയുടെ ഗണ്‍മാന്‍ അനില്‍ കുമാര്‍,പിഎ സുനീഷ് എന്നിവര്‍ക്കെതിരെ യും കേസ് എടുത്തിട്ടുണ്ട്. വധശ്രമം, മനപ്പൂര്‍വമല്ലാത്ത നരഹത്യാ ശ്രമം, ഗൂഢാലോചന, ഭീഷണി പ്പെ ടുത്തല്‍ എന്നീ വകുപ്പുകള്‍ പ്രകാരമാണ് മൂന്ന് പേര്‍ക്കെതിരെ കേസ് എടുത്തിട്ടുള്ളത്.
യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നല്‍കിയ ഹര്‍ജിയിലാണ് ഇ പി ജയരാജനെതിരെ കേസ് എടുക്കാന്‍ കോടതി പൊലീസിന് നിര്‍ദേശം നല്‍കിയത്. ജയരാജന്‍ ചെയ്തത് ഗുരുതര കുറ്റകൃത്യമാണെന്നും നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു പ്രവര്‍ത്തകര്‍ ഹര്‍ജി നല്‍കിയത്. ഇത് അംഗീകരിച്ച കോട തി എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് കേസ് എടുക്കാന്‍ പൊലീസിന് നിര്‍ദേശം നല്‍കുകയായിരുന്നു.
ഇപി ജയരാജനെതിരെ കേസെടുക്കണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യം മുഖ്യമന്ത്രി പിണറായി വിജ യന്‍ കഴിഞ്ഞ ദിവസം തള്ളിയിരുന്നു. മുഖ്യമന്ത്രിയെ ആക്രമിക്കാ നടുത്ത അക്രമികളെ തടഞ്ഞവര്‍ ക്കെ തിരെ കേസെടുക്കില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ നിലപാട്. പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ സബ്മിഷന് മറുപടി നല്‍കു മ്പോഴാണ് മുഖ്യമന്ത്രി ജയരാജനെതിരെ കേസെടുക്കില്ലെന്ന് വ്യക്തമാക്കി യത്. ഇതിനു പിന്നാലെയാണ് അതേ സംഭവത്തില്‍ ജയരാജനെതിരെ കേസെടുക്കാന്‍ കോടതി ഉത്തര വിട്ടിരിക്കുന്നത്.











