മരടില്‍ തീരദേശപരിപാലനനിയമം ലംഘിച്ച് നിര്‍മിച്ച അനധികൃതകെട്ടിടങ്ങളുടെ ഉത്തരവാദിത്വം ഫ്‌ളാറ്റ് നിര്‍മാതാക്കള്‍ക്കും ഉദ്യോഗസ്ഥര്‍ക്കുമെന്ന് സുപ്രീംകോടതി ചുമതലപ്പെടുത്തിയ ഏകാംഗ ജുഡീഷ്യല്‍ കമീഷന്‍
ന്യൂഡല്‍ഹി : മരടില്‍ തീരദേശപരിപാലനനിയമം ലംഘിച്ച് നിര്‍മിച്ച അനധികൃതകെട്ടിടങ്ങളുടെ ഉത്തരവാദിത്വം ഫ്‌ളാറ്റ് നിര്‍മാതാക്കള്‍ക്കും ഉദ്യോഗസ്ഥര്‍ക്കുമെന്ന് സുപ്രീംകോടതി ചുമതലപ്പെടു ത്തിയ ഏകാംഗ ജുഡീഷ്യല്‍ കമീഷന്‍. സുപ്രീംകോടതി നിര്‍ദേശാനുസരണം പൊളിച്ച മരടിലെ ഫ്‌ളാറ്റ്സമുച്ചയങ്ങള്‍ക്ക് നിര്‍മാണ അനുമതി നല്‍കിയത് ആരെന്ന് കണ്ടെത്താന്‍ കോടതി ചുമ തലപ്പെടുത്തിയ റിട്ട.ജസ്റ്റിസ് തോട്ടത്തില്‍ ബി രാധാകൃഷ്ണന്‍ നല്‍കിയ റിപ്പോര്‍ട്ടിലാണ് ഈ പരാമ ര്‍ശം.
നിലംപരിശായ അനധികൃത കെട്ടിടങ്ങളുടെ ഉത്തരവാദിത്വത്തില്‍ നിന്നും കെട്ടിടനിര്‍മാതാക്കള്‍ക്ക് ഒഴിഞ്ഞുമാറാനാകില്ലെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.അതേസമയം, അനധി കൃത കെട്ടിടങ്ങള്‍ ആ നില യ്ക്ക് ഉയര്‍ന്നതിന് പിന്നില്‍ മരട് ഗ്രാമപഞ്ചായത്ത്, മരട് മുന്‍സിപ്പാലിറ്റി,സംസ്ഥാനസര്‍ക്കാര്‍, തദ്ദേശ സ്ഥാപനങ്ങള്‍ തുടങ്ങിയവയിലെ ഉദ്യോഗ സ്ഥര്‍ക്കും ഉത്തരവാദിത്വമുണ്ട്. കൂട്ടായ ഉത്തരവാദിത്വ മാണോ ഭാഗികമായ ഉത്തരവാദിത്വമാണോ ഉള്ളതെന്ന കാര്യത്തില്‍ സുപ്രീംകോടതിക്ക് ഉചിതമായ തീരുമാനമെടു ക്കാമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
അനധികൃത നിര്‍മാണങ്ങള്‍ക്ക് വഴിയൊരുക്കിയത് ആരാണെന്ന് കണ്ടെത്തി റിപ്പോര്‍ട്ട് നല്‍കുകയാ യിരുന്നു ഏകാംഗ ജുഡീഷ്യല്‍ കമീഷന്റെ ചുമതല. അന്വേഷണം പൂര്‍ത്തിയായ സാഹചര്യത്തിലാ ണ് കമീഷന്‍ കഴിഞ്ഞ ദിവസം സുപ്രീംകോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.
തിങ്കളാഴ്ച ജസ്റ്റിസ് ഭൂഷണ്‍ ആര്‍ ഗവായ് അദ്ധ്യക്ഷനായ ബെഞ്ച് കേസ് പരിഗണിച്ചപ്പോള്‍ അമി ക്കസ്‌ക്യൂറി ഗൗരവ് അഗര്‍വാള്‍ റിപ്പോര്‍ട്ടിലെ പ്രസക്തഭാഗങ്ങള്‍ വായിച്ചു കേള്‍പ്പിച്ചു. ഉത്തരവാ ദികളായ ഉദ്യോഗസ്ഥരെ കണ്ടെത്തണമെന്ന് സുപ്രീംകോടതി വാക്കാല്‍ നിരീക്ഷിച്ചു. ഏകാംഗക മീഷന്‍ റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് ബന്ധപ്പെട്ട എല്ലാകക്ഷികള്‍ക്കും കൈമാറണമെന്ന് സുപ്രീംകോടതി നിര്‍ദേശിച്ചു.
സംസ്ഥാനസര്‍ക്കാര്‍ ഉള്‍പ്പടെയുള്ള കക്ഷികള്‍ക്ക് റിപ്പോര്‍ട്ടിനെ കുറിച്ചുള്ള പ്രതികരണം അറിയി ക്കാം. സെപ്തംബര്‍ ആറിന് കേസ് വീണ്ടും പരിഗണിക്കും. നിയമവിരുദ്ധ മായി ഫ്‌ളാറ്റുകള്‍ നിര്‍മിച്ച തിന്റെ യഥാര്‍ഥ ഉത്തരവാദികള്‍ ആരെന്ന് കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട് പൊളിച്ചുമാറ്റിയ ഫ്‌ളാ റ്റുകളുടെ ഉടമകളാണ് സുപ്രീംകോടതിയെ സമീപിച്ചത്. ഹര്‍ജി പരിഗണിച്ച കോടതി ആരാണ് ഉത്ത രവാദികളെന്ന് കണ്ടെത്താന്‍ ഏകാംഗ ജുഡീഷ്യല്‍ കമീഷനെ ചുമതലപ്പെടുത്തി.











