ബൈക്കുകള്‍ കൂട്ടിയിടിച്ച് ഗുരുതര നിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച പ്രവാസി യുവാവ് വിടചൊല്ലിയത് അവയവങ്ങള്‍ ദാനം ചെയ്ത്
ദുബായ് : കളമശ്ശേരി യുഎിയിലെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ സജീവ പങ്കാളിയായിരുന്ന പ്രവാസി യുവാവിന് അപകടത്തത്തുടര്‍ന്ന് മസ്തിഷക മരണം സംഭവിച്ചപ്പോള്‍ അവയവങ്ങള്‍ അഞ്ചു പേര്‍ക്ക് പുതുജീവനായി നല്‍കി മാതൃകയായി.
ദുബായിലെ സ്വകാര്യ കമ്പനിയിലെ ഉദ്യോഗസ്ഥനും ചാലക്കുടി സ്വദേശിയുമായ യു വി ഗോപകുമാറാണ് കഴിഞ്ഞ തിങ്കളാഴ്ച ബൈക്കുകള്‍ കൂട്ടിമുട്ടിയതിനെ തുടര്‍ന്നാണ് ഗുരുതരാവസ്ഥയില്‍ കളമശ്ശേരി രാജഗിരി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
ന്യൂറോസര്‍ജന്‍മാര്‍ അടിയന്തര ശസ്ത്രക്രിയ നടത്തിയെങ്കിലും ഗോപകുമാറിന് മസ്തിഷിക മരണം സംഭവിക്കുകയായിരുന്നു.
ഇതിനെ തുടര്‍ന്ന് ബന്ധുക്കള്‍ അവയവ ദാനത്തിന് സമ്മതം മൂളുകയായിരുന്നു.
മഞ്ഞപ്പിത്തം ബാധിച്ച് ഗുരുതര നിലയിലായിരുന്ന കോളേജ് വിദ്യാര്‍ത്ഥിനിക്ക് കരളും രാജഗിരി ആശുപത്രിയില്‍ വൃക്ക രോഗത്തെ തുടര്‍ന്ന് ചികിത്സയില്‍ കഴിയുന്ന മലപ്പുറം സ്വദേശിക്ക് ഒരു വൃക്കയും കോട്ടയം മെഡിക്കല്‍ കോളേജിലെ മറ്റൊരു രോഗിക്ക് രണ്ടാമത്തെ വൃക്കയും നല്‍കി. ഹൃദയം, കണ്ണ് എന്നിവയും അടിയന്തര ശസ്ത്രക്രിയക്ക് വിധേയരായ രണ്ടു പേര്‍ക്കു നല്‍കും.
ദുബായ് ഓര്‍മ എന്ന സംഘടനയുടെ പ്രവര്‍ത്തകനാണ് ഗോപകുമാര്‍. മാനവിക മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച് അഞ്ചു പേര്‍ക്ക് പുതുജീവന്‍ നല്‍കിയ കുടുംബത്തെ സമൂഹം ചേര്‍ത്ത് പിടിക്കണമെന്ന് ഓര്‍മ ദുബായ് ഭാരവാഹികള്‍ അഭ്യര്‍ത്ഥിച്ചു.
പരിയാരം പഞ്ചായത്ത് മുന്‍ അദ്ധ്യക്ഷന്‍ മോതിരക്കണ്ണി യുജി വേലായുധന്റെ മകനാണ് ഗോപകുമാര്‍.