ബിഎസ് സി നഴ്‌സിംഗ് ബിരുദമുള്ളവര്‍ക്കും രണ്ടു മുതല്‍ അഞ്ചു വര്‍ഷം വരെ പരിചയമുള്ളവര്‍ക്കും അപേക്ഷിക്കാം.
ദുബായ് : നഴ്‌സിംംഗ് സ്റ്റാഫുകള്‍ക്കും ടെക്‌നിഷ്യന്‍സിനും ദുബായിലെ പ്രമുഖ സ്വകാര്യ ആശുപത്രിയില്‍ നിയമനത്തിന് റി്ര്രകൂട്ട്‌മെന്റ് ചുമതല നോര്‍ക്കയ്ക്ക്.
രണ്ടു വര്‍ഷത്തെ കരാറടിസ്ഥാനത്തിലാണ് ജോലി ലഭിക്കുക. സര്‍ജിക്കല്‍ മെഡിക്കല്‍ ഒറ്റി ഇആര്‍ എന്‍ഡസ്‌കോപി എക്കോ ടെക്‌നിഷ്യന്‍ സിഎസ് എസ്ഡി തുടങ്ങിയ ഒഴിവിലേക്കാണ് നിയമനം.
ബിഎസ് സി നഴ്‌സിംഗില്‍ ബിരുദവും സര്‍ജിക്കല്‍ മെഡിക്കല്‍ ഡിപ്പാര്‍ട്ട്‌മെന്റില്‍ കുറഞ്ഞത് രണ്ട് മുതല്‍ മൂന്നു വര്‍ഷം വരെ ജോലി പരിചയമുള്ള പുരുഷ നഴ്‌സുമാര്‍ക്ക് വാര്‍ഡ് നഴ്‌സ് തസ്തികയിലേക്കും ഒറ്റി ഇആര്‍ ഡിപ്പാര്‍ട്ട്‌മെന്റിലേക്ക് ബി എസ് സി നഴ്‌സിംഗില്‍ ബിരുദവും കുറഞ്ഞത് അഞ്ചു വര്‍ഷത്തെ ഒറ്റി ഇആര്‍ പ്രവര്‍ത്തി പരിചയവുമുള്ള വനിതകള്‍ക്കും പുരുഷന്‍മാര്‍ക്കും ഇതിന് അപേക്ഷിക്കാം.
എഴുപത്തിയ്യായിരം മുതല്‍ ഒരു ലക്ഷം രൂപ വരെയാണ് ശമ്പളം പ്രതിമാസമായി ലഭിക്കുക. ജൂലൈ 25 ന് മുമ്പായി നോര്‍ക റൂട്‌സ് വെബ്‌സൈറ്റ് വഴി അപേക്ഷ സമര്‍പ്പിക്കണം. ഇമെയില്‍ ഫോണ്‍