ആറ് മാസം ഗര്‍ഭിണിയായ പതിനഞ്ചുകാരിയുടെ കുട്ടിയെ പുറത്തെടുക്കാന്‍ അനുമ തി നല്‍കി ഹൈക്കോടതി. പോക്‌സോ കേസ് അതിജീവിതയായ പെണ്‍കുട്ടിക്ക് ഗര്‍ ഭ ഛിദ്രം അനുവദിക്കണമെന്ന ഹര്‍ ജിയിലാണ് ഉത്തരവ്.
കൊച്ചി : ആറ് മാസം ഗര്‍ഭിണിയായ പതിനഞ്ചുകാരിയുടെ കുട്ടിയെ പുറത്തെടുക്കാന്‍ അനുമതി നല്‍കി ഹൈക്കോടതി. പോക്‌സോ കേസ് അതിജീവിതയായ പെണ്‍കുട്ടി ക്ക് ഗര്‍ഭഛിദ്രം അനുവദി ക്കണമെന്ന ഹര്‍ജിയിലാണ് ഉത്തരവ്. ശസ്ത്രക്രിയയിലൂടെ പുറത്തെടുക്കുന്ന കുട്ടിയുടെ ഉത്തരവാദി ത്വം സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നും കോടതി പറഞ്ഞു.
ആറുമാസത്തില്‍ അധികമായ ഗര്‍ഭം ഒഴിവാക്കാന്‍ നിലവിലെ രാജ്യത്തെ നിയമം അനുസരിച്ച് സാ ധിക്കില്ല. ആറ് മാസം പിന്നിട്ട പതിനഞ്ചുകാരിയുടെ കുട്ടിയെ പുറത്തെടു ക്കാനാണ് ഹൈക്കോട തി അനുമതി നല്‍കിയിരിക്കുന്നത്. തീരുമാനം വൈകുന്നത് പെണ്‍കുട്ടിയുടെ കഠിന വേദനയുടെ ആ ക്കം കൂട്ടുമെന്ന് ജസ്റ്റിസ് വി ജി അരുണ്‍ വില യിരുത്തി. പെണ്‍കുട്ടി ശിശുവിനെ ഏറ്റെടുത്തില്ലെ ങ്കില്‍ സര്‍ക്കാര്‍ സംരക്ഷിക്കണമെന്നാണ് കോടതി നിര്‍ദേശം.
സര്‍ക്കാര്‍ ആശുപത്രിയില്‍ ഇതിനു വേണ്ട സൗകര്യം ഒരുക്കണമെന്നും രാജ്യത്തെ നിലവിലെ നിയ മം അനുസരിച്ച് 24 ആഴ്ച പിന്നിട്ട ഗര്‍ഭച്ഛിദ്രം അനുവദനീയമല്ല എന്നും ഹൈക്കോടതി പറഞ്ഞു.