പുതിയ പാര്‍ലമെന്റ് കെട്ടിടത്തിലെ അശോക സ്തംഭ സിംഹങ്ങള്‍ക്ക് ഭാവ വ്യത്യാസ മു ണ്ടെന്ന് പരോക്ഷമായി വിമര്‍ശിച്ചായിരുന്നു വി ടി ബല്‍റാമിന്റെ ഫേസ്ബുക്ക് പോസ്റ്റ്. ‘എന്തിനാണ് ഈ ദൈവങ്ങളൊക്കെ ഇങ്ങനെ കലിപ്പന്മാരാവുന്നത്? ഒരു പൊടിക്ക് ഒന്നടങ്ങിക്കൂടെ’ എന്നാണ് അദ്ദേഹം ഫെയ്സ്ബുക്കില്‍ കുറിച്ചത്.
കൊല്ലം : ഹിന്ദു ദൈവങ്ങളെ അധിക്ഷേപിച്ചെന്ന പരാതിയെ തുടര്‍ന്ന് കെപിസിസി ഉപാധ്യക്ഷന്‍ വി ടി ബല്‍റാമിനെതിരെ പൊലീസ് കേസ്. കൊല്ലം അഞ്ചാലംമൂട് പൊലീസ് ആണ് കേസ് രജിസ്റ്റര്‍ ചെയ്തത്. ദൈവങ്ങളെ അധിക്ഷേപിച്ച് ഫേസ്ബുക്കില്‍ പോസ്റ്റിട്ടെന്ന പരാതിയിലാണ് കേസ്.
കൊല്ലം സ്വദേശി ജി കെ മധു നല്കിയ പരാതിയിലാണ് പൊലീസ് കേസെടുത്തത്. പുതിയ പാര്‍ലമെന്റ് കെട്ടിടത്തിലെ അശോക സ്തംഭ സിംഹങ്ങള്‍ക്ക് ഭാവ വ്യത്യാസ മുണ്ടെന്ന് പരോക്ഷമായി വിമര്ശിച്ചായിരു ന്നു വി ടി ബല്‍റാമിന്റെ ഫേസ്ബുക്ക് പോസ്റ്റ്.
‘എന്തിനാണ് ഈ ദൈവങ്ങളൊക്കെ ഇങ്ങനെ കലിപ്പന്മാരാവുന്നത്? ഒരു പൊടിക്ക് ഒന്നടങ്ങിക്കൂടെ’ എ ന്നാണ് അദ്ദേഹം ഫെയ്സ്ബുക്കില്‍ കുറിച്ചത്. ഹനുമാന്, ശിവന് എന്നീ ദൈവങ്ങളുടെ ചിത്രങ്ങള്‍ പങ്കു വെച്ചുകൊണ്ടായിരുന്നു വി.ടി ബല്‍റാമിന്റെ പോസ്റ്റ്.