മഹിളാ മോര്‍ച്ച പാലക്കാട് മണ്ഡലം ട്രഷറര്‍ ശരണ്യ രമേഷ് ആത്മഹത്യ ചെയ്ത കേസില്‍ പ്രതി ബിജെപി പ്രവര്‍ത്തകന്‍ കാളിപ്പാറ സ്വദേശി പ്രജീവ് പിടിയില്‍.ശരണ്യയുടെ ആ ത്മഹത്യാക്കുറിപ്പില്‍ പ്രജീവി നെതിരെയുള്ള ആരോപണങ്ങളുണ്ട്.
പാലക്കാട് : മഹിളാ മോര്‍ച്ച പാലക്കാട് മണ്ഡലം ട്രഷറര്‍ ശരണ്യ രമേഷ് ആത്മഹത്യ ചെയ്ത കേസില്‍ പ്രതി ബിജെപി പ്രവര്‍ത്തകന്‍ കാളിപ്പാറ സ്വദേശി പ്രജീവ് പിടിയി ല്‍.ശരണ്യയുടെ ആത്മഹത്യാ ക്കുറിപ്പില്‍ പ്രജീവിനെതിരെയുള്ള ആരോപണങ്ങളുണ്ട്. ഇതിന് പുറമെ ബന്ധുക്കളും പ്രജീവിനെ തിരെ പൊലീസില്‍ പരാതിപ്പെട്ടിരുന്നു. ഇത് കൂടി പരിഗണിച്ച്, കഴിഞ്ഞ ദിവസമാണ് പ്രജീവിനെ തിരെ ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തിയത്.
ബിജെപിയുടെ സംസ്ഥാന, ജില്ലാ നേതാക്കള്‍ ശരണ്യയെ ശകാരിച്ചതായി പ്രജീവ് പറയുന്ന വീഡി യോ പുറത്തുവന്നു. പാര്‍ട്ടി പരിപാടിക്ക് ആളുകള്‍ കുറഞ്ഞതില്‍ ശരണ്യയ്ക്ക് പഴികേള്‍ക്കേണ്ടി വന്നു വെന്നും ഉണ്ട്.ശരണ്യയുടെ ആത്മഹത്യാകുറിപ്പില്‍ പ്രജീവാണ് മരണത്തിന് ഉത്തരവാദിയെന്ന് വ്യ ക്താക്കിയിട്ടുണ്ട്.
പ്രജീവ് പോകാന്‍ സാധ്യതയുള്ള സ്ഥലങ്ങളിലും ബന്ധുക്കളുടെ വീടുകളിലും നോര്‍ത്ത് പൊലീസ് തിരച്ചില്‍ നടത്തിയിരുന്നു. ശരണ്യയുടെ ആത്മഹത്യാകുറിപ്പ് പുത്തുവന്നതു മുതല്‍ ബിജെപി മുന്‍ ബൂത്ത് പ്രസിഡന്റ് കൂടിയായ പ്രജീവ് ഒളിവിലായിരുന്നു. ഞായര്‍ വൈകിട്ടാണ് മാട്ടുമന്തയിലെ വാടകവീട്ടില്‍ ശരണ്യയെ തൂങ്ങിമരിച്ച നിലയി ല്‍ കണ്ടെത്തിയത്. ടൗണ്‍ നോര്‍ത്ത് പൊലീസ് ആണ് കേസെടുത്തിട്ടുള്ളത്.