സാമ്പത്തിക പ്രതിസന്ധി രൂക്ഷമായിരിക്കുന്ന ശ്രീലങ്കയില്‍ രാഷ്ട്രീയ അരക്ഷി താവ സ്ഥയും കലാപവും തുടരുന്നു. സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭങ്ങള്‍ക്കിടെ യുവാവ് കൊല്ലപ്പെട്ടു
കൊളംബോ: സാമ്പത്തിക പ്രതിസന്ധി രൂക്ഷമായിരിക്കുന്ന ശ്രീലങ്കയില്‍ രാഷ്ട്രീയ അരക്ഷിതാവസ്ഥയും കലാപവും തുടരുന്നു. സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭങ്ങള്‍ക്കിടെ ഒരു യുവാവ് കൊല്ലപ്പെട്ടു. പ്രധാനമന്ത്രി യുടെ ഔദ്യോഗിക വസതിക്ക് മുന്നില്‍ നടന്ന പ്രതിഷേധ പ്രകടനങ്ങളുടെ നേര്‍ക്ക് സുരക്ഷാസേന കണ്ണീ ര്‍ വാതകം പ്രയോഗിച്ചു. ഇതിനെ തുടര്‍ന്ന് ശ്വാസതടസ്സമുണ്ടായാണ് 26 വയസ്സുകാരന്‍ കൊല്ലപ്പെട്ടത് എ ന്നാണ് പ്രാഥമിക നിഗമനം.
തെരുവില്‍ ശക്തമായ പ്രതിഷേധ പ്രകടനം നടത്തിയ പ്രക്ഷോഭകാരികള്‍ പ്രധാനമന്ത്രിയുടെ ഓഫീസ് കയ്യേറി. കലാപം നിയന്ത്രണാതീതമായ പശ്ചാത്തലത്തില്‍ ഇട ക്കാല പ്രസിഡന്റിന്റെ ചുമതല വഹിക്കുന്ന പ്രധാനമന്ത്രി റനില്‍ വിക്രമസിംഗെ രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്. എന്നാല്‍ അ ടിയന്തിരാവസ്ഥ ലം ഘിച്ചും തെരുവില്‍ ജനങ്ങള്‍ കലാപം തുടരുകയാണ്.
പാര്‍ലമെന്റ് മന്ദിരത്തിന് മുന്നില്‍ സ്ഥാപിച്ചിരുന്ന ബാരിക്കേഡുകള്‍ പ്രക്ഷോഭകാരികള്‍ മറികടന്നു. പ്ര സിഡന്റ് ഗോതാബയ രജപക്‌സെയും പ്രധാനമന്ത്രി റനില്‍ വിക്രമ സിംഗെയും രാജിവെക്കണമെന്നാണ് പ്രക്ഷോഭകരുടെ ആവശ്യം.
അതേസമയം, പ്രസിഡന്റ് ഗോതാബയ രജപക്‌സെ ഉടന്‍ രാജി വെക്കുമെന്ന് സ്പീക്കര്‍ അറിയിച്ചു.പുതിയ പ്രസിഡന്റിന്റെ ഒരാഴ്ചയ്ക്കുള്ളില്‍ പ്രഖ്യാപിക്കുമെന്നും അ ദ്ദേ ഹം വ്യക്തമാക്കി. ശ്രീലങ്കയിലെ സുപ്രധാന കേന്ദ്രങ്ങളില്‍ നിയന്ത്രണം സൈന്യം ഏറ്റെടുത്തിരിക്കുകയാണ്.