കനത്ത മഴ തുടരുന്നതിനാല്‍ ഈദ് അവധി ആഘോഷങ്ങള്‍ക്കായി പുറത്ത് ഇറങ്ങരുതെന്ന നിര്‍ദ്ദേശം പോലീസ് നല്‍കിയിരുന്നു.
മസ്‌കത്ത് : ഒമാനില്‍ കനത്ത മഴ തുടര്‍ന്നതിനെ തുടര്‍ന്ന് നാശനഷ്ടങ്ങള്‍ വര്‍ദ്ധിച്ചു.
മഴയെത്തുടര്‍ന്ന് ഉണ്ടായ വാദികളില്‍ പെട്ടാണ് ഭൂരിഭാഗം പേരും മരിച്ചത്. ശക്തമായ മലവെള്ളപ്പാച്ചിലിനെ തുടര്‍ന്ന് ഉണ്ടാകുന്നതാണ് വാദികള്‍.
ദര്‍ബാത് വാദിയില്‍ മുങ്ങിമരിച്ചവരില്‍ രണ്ട് പ്രവാസികളും ഉണ്ടെന്ന് സിവില്‍ ഡിഫന്‍സ് അഥോറിറ്റി അറിയിച്ചു.
സലാലയിലെ കടലില്‍ ഇന്ത്യന്‍ കുടുംബം ചിത്രങ്ങള്‍ പകര്‍ത്താന്‍ കടലിലേക്ക് ഇറങ്ങുകയായിരുന്നു.
വലിയ കാറ്റും തിരമാലകളും ഉണ്ടായിരുന്നതിനാല്‍ കടലില്‍ ഇറങ്ങരുതെന്ന നിര്‍ദ്ദേശം അധികൃതര്‍ നല്‍കിയിരുന്നു.
കടലില്‍ ഇറങ്ങാതിരിക്കാന്‍ സുരക്ഷാ ബാരിക്കേഡുകളും സ്ഥാപിച്ചിരുന്നു. എന്നാല്‍, നിര്‍ദ്ദേശങ്ങള്‍ മാനിക്കാതെ പലരും കടലില്‍ ഇറങ്ങുകയും സെല്‍ഫികള്‍ എടുക്കുകയും ചെയ്തു.
ഇതിന്നിടയിലാണ് അഞ്ചംഗ ഇന്ത്യന്‍ കുടുംബം കടലില്‍ നീന്തിത്തുടിക്കുകയും സെല്‍ഫിയെടുക്കുകയും ചെയ്തത്.
Very Sad 🥺
When the time comes for a person 👇 R.I.P
The moment of drifting of Indian family in Mughsail Beach, Salalah South OMAN 🇴🇲#oman #India#خريف_ظفار_2022#خريف_صلالة_2022 #خريف_صلاله_٢٠٢٢ pic.twitter.com/yFP8QeoF0p— 🐺SAJ❣️🇴🇲 أمين ساجواني (@ameensajwani) July 11, 2022
ശക്തമായ കാറ്റിനെ തുടര്‍ന്ന് ഉയര്‍ന്നു വന്ന കൂറ്റന്‍ തിരമാലയില്‍ പെട്ട ഇവരെ കാണാതാകുകയായിരുന്നു.
ഇവരെ രക്ഷിക്കാന്‍ ശ്രമിച്ച മൂന്നു പേരെ സിവില്‍ ഡിഫന്‍സ് രക്ഷാപ്രവര്‍ത്തകര്‍ എത്തി രക്ഷപ്പെടുത്തി. കാണാതായവര്‍ക്കു വേണ്ടി നേവിയുടെ സഹായത്തോടെ രക്ഷാപ്രവര്‍ത്തനം നടത്തും.












