പതിമൂന്നുകാരിയെ പീഡിപ്പിച്ച കേസില്‍ മിമിക്രി കലാകാരന്‍ അറസ്റ്റില്‍. ചെക്കിയോട്ട് ഷൈ ജു(41)വിനെയാണ് കൊയിലാണ്ടി സബ് ഇന്‍സ്പെക്ടര്‍ എസ്. ജയകുമാരി അറസ്റ്റ് ചെയ്തത്
കോഴിക്കോട്: പതിമൂന്നുകാരിയെ പീഡിപ്പിച്ച കേസില്‍ മിമിക്രി കലാകാരന്‍ അറസ്റ്റില്‍. ചെക്കിയോട്ട് ഷൈജു (41) വിനെയാണ് കൊയിലാണ്ടി സബ് ഇന്‍സ്പെക്ടര്‍ എസ്. ജയകുമാരി അറസ്റ്റ് ചെയ്തത്.
അവധിക്കാലത്ത് കൊയിലാണ്ടിയിലെ ബന്ധുവീട്ടില്‍ താമസിക്കുമ്പോഴാണ് സംഭവം. മിമിക്രി പഠിപ്പി ക്കാന്‍ എത്തുന്ന ഷൈജു പെണ്‍കുട്ടിയെ പീഡനത്തിനിരയാക്കു കയായിരുന്നു.പഠനത്തില്‍ താല്‍പ ര്യമില്ലാതായതിനെ തുടര്‍ന്ന് അദ്ധ്യാപിക കാര്യമന്വേഷിച്ചപ്പോഴാണ് കുട്ടി പീഡനവിവരം വെളിപ്പെടു ത്തുന്നത്. തുടര്‍ന്ന് സ്‌കൂള്‍ അധികൃതര്‍ പൊലീസിനെ അറിയിക്കുകയായിരുന്നു. കൊയിലാണ്ടി ജെ എഫ്‌സിഎം കോടതിയില്‍ ഹാജരാക്കിയ പ്രതിയെ കൊയിലാണ്ടി സബ് ജയിലില്‍ റിമാന്റ് ചെയ്തു.