സ്വാമി സന്ദീപാനന്ദഗിരിയുടെ ആശ്രമം കത്തിച്ച കേസില്‍ അന്വേഷണം അവസാനി പ്പിക്കാന്‍ തയ്യാറെടുത്ത് ക്രൈംബ്രാഞ്ച്. മൂന്നരവര്‍ഷം പിന്നിട്ടിട്ടും ആശ്രമം കത്തിച്ച കേ സിലെ പ്രതികളെ കണ്ടെത്താനാവാത്ത സാഹചര്യത്തിലാണ് അന്വേഷണം അവ സാനിപ്പിക്കുന്നത്.
തിരുവനന്തപുരം: സ്വാമി സന്ദീപാനന്ദഗിരിയുടെ ആശ്രമം കത്തിച്ച കേസില്‍ അന്വേഷണം അവസാനി പ്പിക്കാന്‍ തയ്യാറെടുത്ത് ക്രൈംബ്രാഞ്ച്. മൂന്നരവര്‍ഷം പിന്നിട്ടിട്ടും ആ ശ്രമം കത്തിച്ച കേസിലെ പ്രതിക ളെ കണ്ടെത്താനാവാത്ത സാഹചര്യത്തിലാണ് അന്വേഷണം അവസാനിപ്പിക്കുന്നത്. മൂന്നര വര്‍ഷമായി കേസില്‍ അന്വേഷണം നടക്കുകയാണ്.
ആദ്യം സിറ്റി പൊലീസിന്റെ പ്രത്യേക സംഘവും പിന്നീട് ക്രൈംബ്രാഞ്ചും അന്വേഷിച്ചെങ്കിലും ഒന്നും കണ്ടെത്താനായില്ല. കുണ്ടമണ്‍കടവിലെ ആശ്രമത്തിലുണ്ടായ തീപ്പിടിത്തത്തില്‍ രണ്ട് കാറടക്കം മൂന്ന് വാഹനങ്ങള്‍ കത്തിനശിക്കുകയും ആശ്രമത്തിന് കേടുപാടുണ്ടാവുകയും ചെയ്തിരുന്നു. പെട്രോള്‍ ഒഴി ച്ചാണ് തീ കത്തിച്ചത് എന്നല്ലാതെ മറ്റൊന്നും തന്നെ കണ്ടെത്താന്‍ സാധിച്ചിട്ടില്ല. ഇതേ തുടര്‍ന്ന് ചില കാര്യ ങ്ങള്‍ കൂടി പരിശോധിച്ചതിന് ശേഷം അന്വേഷണം അവസാനിപ്പിച്ച് കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പി ക്കാനാണ് ക്രൈംബ്രാഞ്ചിന്റെ തീരുമാനം. ആദ്യഘട്ടത്തില്‍ അന്വേഷണത്തിന് വഴിതെറ്റിയെന്നും ക്രൈം ബ്രാഞ്ച് വിലയിരുത്തുന്നു.
അതേസമയം ക്രൈംബ്രാഞ്ച് നീക്കത്തോട് സ്വാമി സന്ദീപാനന്ദഗിരി പ്രതികരിച്ചു. പൊലീസ് തെളിവ് നശി പ്പിച്ചുവെന്നാണ് അദ്ദേഹം പറയുന്നത്. ചില ഉദ്യോഗസ്ഥര്‍ തനിക്കെതിരെ കേസ് തിരിക്കാനാണ് ശ്രമിച്ചത്. ആശ്രമം താനാണ് കത്തിച്ചതെന്ന് വരുത്തി തീര്‍ക്കാനായിരുന്നു ശ്രമം. അന്വേഷണം അവസാനിപ്പി ക്കുന്നത് ഖേദകരമാണെന്നും അദ്ദേഹം പറഞ്ഞു.
2018 ഒക്ടോബര്‍ 27-ന് പുലര്‍ച്ചെയായിരുന്നു സംഭവം. തീകത്തിച്ചശേഷം ആശ്രമത്തിനുമുന്നില്‍ ആദരാ ഞ്ജലികള്‍ എന്നെഴുതിയ റീത്തും വെച്ചിരുന്നു. സംഭവം വലിയ വിവാദമായിരുന്നു. മുഖ്യമന്ത്രി ഉള്‍പ്പെടെ നേരിട്ട് സ്ഥലത്തെത്തി സംഭവത്തെ അപലപിച്ചിരുന്നു. അന്ന് ആര്‍എസ്എസ് ആണ് ഇതിനു പിന്നിലെ ന്നാണ് സര്‍ക്കാരും സന്ദീപാനന്ദഗിരിയും ഉള്‍പ്പെടെ ആരോപിച്ചിരുന്നത്. ശബരിമല യുവതീപ്രവേശന വിഷയത്തില്‍ സര്‍ക്കാരിനെ അനുകൂലിക്കുന്ന നിലപാടാണ് സന്ദീപാനന്ദഗിരി സ്വീകരിച്ചിരുന്നത്. ഇതില്‍ സംഘപരിവാര്‍ സംഘടനകളില്‍ നിന്നും ഭീഷണി ഉണ്ടായിരുന്നുവെന്നായിരുന്നു ഇതിന് കണ്ടെത്തിയ ന്യായീകരണം.