കൊല്ലം പുനലൂരില്‍ യുവതിയെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മണിയാര്‍ സ്വ ദേശി മഞ്ജുവാണ് മരിച്ചത്. ഭര്‍ത്താവ് മണികണ്ഠന് മഞ്ജുവിനെ ശ്വാസം മുട്ടിച്ച് കൊ ലപ്പെടുത്തിയെന്നാണ് സംശയം. കൈ ഞരമ്പ് മുറിച്ച നിലയില്‍ കണ്ട ഭര്‍ത്താവി നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
കൊല്ലം : പുനലൂരില്‍ യുവതിയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം ഭര്ത്താ വ് ആത്മഹത്യക്ക് ശ്രമിച്ചു. മണിയാര്‍ സ്വദേശി മഞ്ജുവാണ്(35) മരിച്ചത്. മഞ്ജുവിന്റെ ഭര്‍ത്താവ് മണികഠ്നെ കൈഞരമ്പ് മുറിച്ചതിനെ തുടര്‍ന്നുള്ള പരുക്കുകളോടെ ആ ശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇന്ന് രാവിലെയാണ് വീട്ടിനുള്ളില്‍ മഞ്ജുവിന്റെ മൃതദേഹം കണ്ടെത്തിയത്. തലയണ ഉപയോഗിച്ച് ശ്വാ സം മുട്ടിച്ച് മഞ്ജുവിനെ കൊലപ്പെടുത്തിയ ശേഷം മണികഠ്ന്‍ ആത്മഹത്യക്ക് ശ്രമിച്ചതാകാമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. മൃതദേഹം കണ്ടെത്തുമ്പോള്‍ തലയണ മുഖത്ത് ഇരിക്കുന്ന അവസ്ഥ യിലായിരുന്നു.
മഞ്ജുവും ഭര്‍ത്താവും തമ്മില്‍ എന്നും വഴക്കും ബഹളവുമായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. ക ഴിഞ്ഞയാഴ്ച്ചയും പൊലീസ് സ്റ്റേഷനില്‍ വെച്ച് ഇവരുടെ പ്രശ്നങ്ങള്‍ പരിഹരിച്ച് വീട്ടിലേക്ക് അയച്ചതാ ണ്. ഇവരുടെ രണ്ട് കുട്ടികളും മഞ്ജുവിന്റെ സഹോദരനൊപ്പമാണ് താമസിച്ചിരുന്നത്. മദ്യപാനിയായ ഭര് ത്താവ് കഴിഞ്ഞ ദിവസം വീട്ടിലെത്തി മക്കള്‍ എവിടെയെന്ന് ചോദിച്ച് മഞ്ജുവിനെ ഉപദ്രവിച്ചിരുന്നുവെന്ന് നാട്ടുകാര്‍ പറയുന്നു.