പ്രതിപക്ഷം ചോദ്യോത്തര വേള തടസ്സപ്പെടുത്തി ബഹളം വെച്ചതോടെ നടപടികള്‍ നിര്‍ത്തി വെച്ച് സഭ ഇന്നത്തേക്ക് പിരിഞ്ഞു. മന്ത്രി സജി ചെറിയാന്റെ ഭരണഘടനാ വിമര്‍ശനത്തിനെതിരെയാണ് പ്രതിപക്ഷ പ്രതിഷേധം.
തിരുവനന്തപുരം : മന്ത്രി സജി ചെറിയാന്റെ പ്രസംഗത്തെച്ചൊല്ലി നിയമസഭയില്‍ ഇന്നും ബഹളം. പ്രതി പക്ഷം ചോദ്യോത്തര വേള തടസ്സപ്പെടുത്തി ബഹളം വെച്ചതോടെ നടപടികള്‍ നിര്‍ത്തി വെച്ച് സഭ ഇന്ന ത്തേക്ക് പിരിഞ്ഞു. മന്ത്രി സജി ചെറിയാന്റെ ഭരണഘടനാ വിമര്‍ശനത്തിനെതിരെയാണ് പ്രതിപക്ഷ പ്ര തിഷേധം.
പ്രതിപക്ഷ എംഎല്‍എമാര്‍ ചോദ്യങ്ങള്‍ ഉന്നയിച്ചിരുന്നില്ല. മുദ്രാവാക്യം വിളിച്ചും പ്ലക്കാര്‍ഡ് ഉയര്‍ത്തി യുമാണ് പ്രതിപക്ഷം ബഹളം വെക്കുകയാണ് ചെയ്തത്. ഇതിനെത്തു ടര്‍ന്നാണ് ചോദ്യോത്തര വേളയും ശൂന്യവേളയും റദ്ദാക്കിയത്. ചോദ്യോത്തര വേള ആരംഭിച്ചപ്പോള്‍ തന്നെ പ്രതിപക്ഷം ബഹളം വെച്ചു. ചോദ്യം ഉന്നയിക്കാതെ മന്ത്രി സജി ചെറിയാനെതിരെ മുദ്രാവാക്യം വിളിച്ചു.
ഭരണഘടനാശില്‍പ്പി ഡോ. അംബേദ്കറുടെ ചിത്രം അടക്കം ഉയര്‍ത്തിപ്പിടിച്ചായിരുന്നു പ്രതിപക്ഷ പ്രതി ഷേധം. ഭരണഘടനാ ലംഘനം നടത്തിയ മന്ത്രി ഇവിടെയുള്ള സാഹചര്യത്തില്‍ ചോദ്യോത്തര വേള നിര്‍ ത്തിവെച്ച് പ്രതിപക്ഷം നല്‍കിയ നോട്ടീസ് ചര്‍ച്ച ചെയ്യണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ആ വശ്യപ്പെട്ടു. സാധാരണ നടപടിക്രമം ചോദ്യോത്തരവേളയ്ക്ക് ശേഷമാണെന്ന് സ്പീക്കര്‍ വ്യക്തമാക്കി. എന്നാല്‍ മന്ത്രിക്കെതിരെ പ്രതിപക്ഷം നടുത്തളത്തിലിറങ്ങിയും പ്രതിഷേധിച്ചു. തുടര്‍ന്ന് സഭ ഇന്നത്തേക്ക് പിരി യുന്ന തായി സ്പീക്കര്‍ പ്രഖ്യാപിക്കുകയായിരുന്നു. കക്ഷി നേതാക്കളുമായി ചര്‍ച്ച പോലും ചെയ്യാതെയാണ് സഭ പിരിഞ്ഞതെന്ന് പ്രതിപ ക്ഷം കുറ്റപ്പെടുത്തി.
സഭ തുടങ്ങിയ ഉടന്‍ ചോദ്യോത്തരവേള നിര്‍ത്തിവച്ച് അടിയന്തര പ്രമേയം ചര്‍ച്ച ചെയ്യണമെന്ന ആവ ശ്യം പ്രതിപക്ഷം ഉന്നയിക്കുകയായിരുന്നു. കീഴ്വഴക്കം അതല്ലല്ലോ എന്ന് സ്പീക്കര്‍ മറുപടി നല്‍കിയെങ്കി ലും പ്രതിപക്ഷം ബഹളം തുടര്‍ന്നു. ചോദ്യം ഉന്നയിക്കാന്‍ സ്പീക്കര്‍ പ്രതിപക്ഷ എംഎല്‍എമാരോട് ആവ ശ്യപ്പെട്ടെങ്കിലും അവര്‍ വഴങ്ങിയില്ല. തുടര്‍ന്നാണ് സഭാ നടപടികള്‍ നിര്‍ത്തിവെച്ചത്.











