പാലക്കാട് തങ്കം ആശുപത്രിയില്‍ പ്രസവത്തെ തുടര്‍ന്ന് യുവതി മരിച്ചത് അമിത രക്ത സ്രാവമാണ് മരണ കാരണമെന്ന് പ്രാഥമിക നിഗമനം. ഐഷര്യയുടെ പോസ്റ്റ്മോര്‍ട്ടം പൂ ര്‍ത്തിയായതോടെയാണ് പ്രാഥമിക വിവരം പുറത്തുവരുന്നത്. കുഞ്ഞിന്റെ കഴുത്തില്‍ പൊക്കിള്‍ക്കൊടി ചുറ്റി വരിഞ്ഞ നിലയിലായിരുന്നുവെന്നും ഇതുമൂലം വാക്വം ഉപയോ ഗിച്ച് കുഞ്ഞിനെ പുറത്തെടുക്കാന്‍ ഏറെ ബുദ്ധിമുട്ടിയെന്നും പോസ്റ്റ് മോര്‍ട്ടം റിപ്പോ ര്‍ട്ടിലുണ്ട്
തൃശൂര്‍ : പാലക്കാട് തങ്കം ആശുപത്രിയില്‍ പ്രസവത്തെ തുടര്‍ന്ന് യുവതി മരിച്ചത് അമിത രക്തസ്രാവമാ ണ് മരണകാരണമെന്ന് പ്രാഥമിക നിഗമനം. ഐഷര്യയുടെ പോസ്റ്റ്മോര്‍ട്ടം പൂര്‍ത്തിയായതോടെയാണ് പ്രാഥമിക വിവരം പുറത്തുവരുന്നത്. വിശദമായ റിപ്പോര്‍ട്ട് ലഭിച്ചാലേ കൂടുതല്‍ വ്യക്തത വരൂവെന്ന് പാല ക്കാട് ഡിവൈഎസ്പി അറിയിച്ചു.
തൃശൂര്‍ മെഡിക്കല്‍ കോളജിലായിരുന്നു പോസ്റ്റുമോര്‍ട്ടം നടത്തിയത്. തത്ത മംഗലം സ്വദേശി ഐശ്വര്യയാണ് മരിച്ചത്. ഇന്നലെ ഐശ്വര്യയുടെ കുഞ്ഞ് മരിച്ചിരുന്നു. കുഞ്ഞ് മരിച്ചത് ചികിത്സാപിഴവ് മൂലമാണെന്ന് ആരോപിച്ച് ബ ന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. ബന്ധുക്കളുടെ പരാതിയില്‍ പൊലീസ് കേസ് എടുത്ത് അന്വേഷണം നടത്തുന്നതിനിടെയാണ് ഐശ്വര്യ യും മരിച്ചത്.
ആറ് ദിവസം മുന്‍പാണ് പ്രസവവേദനയെ തുടര്‍ന്ന് 23 വയസുകാരി ഐശ്വ ര്യയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. മൂന്ന് തവണ മരുന്നുവെച്ച ശേഷമാ ണ് സര്‍ജറിയിലേക്ക് ഡോക്ടര്‍മാര്‍ പോയതെന്നും സീസേറിയന്‍ വേണമെന്ന് തങ്ങള്‍ ആവശ്യപ്പെട്ടിരുന്നുവെന്നും ഐശ്വര്യയുടെ ബന്ധുക്കള്‍ പറഞ്ഞിരു ന്നു.
കുഞ്ഞിന്റെ മൃതദേഹം പൊലീസ് ഇടപെട്ട് പുറത്തെടുത്ത് പോസ്റ്റ്മോര്‍ട്ടം ചെ യ്തിരുന്നു. കുഞ്ഞിന്റെ കഴുത്തില്‍ പൊക്കിള്‍ക്കൊടി ചുറ്റി വരിഞ്ഞ നിലയിലായിരുന്നുവെന്നും ഇതുമൂലം വാക്വം ഉപയോഗിച്ച് കുഞ്ഞിനെ പുറത്തെടുക്കാന്‍ ഏറെ ബുദ്ധിമുട്ടിയെന്നും പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടി ലുണ്ട്. ഇതിന്റെ ലക്ഷണങ്ങള്‍ കുഞ്ഞിന്റെ ശരീരത്തിലുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
സുഖ പ്രസവമായിരിക്കുമെന്നാണ് അധികൃതര്‍ ബന്ധുക്കളെ അറിയിച്ചത്. പിന്നീട് സ്‌കാനിങ്ങില്‍ പിഴവ് കണ്ടെത്തിയതിനെ തുടര്‍ന്ന് സിസേറിയന്‍ വഴി കുഞ്ഞിനെ പുറത്തെടുത്തതായി അധികൃതര്‍ അറിയി ച്ചു. സിസേറിയാന്‍ ആണെന്നകാര്യം അധികൃതര്‍ വീട്ടുകാരില്‍ നിന്ന് മറച്ചുവെക്കുകയും ചെയ്തു. പിന്നീട് യുവതിക്ക് ബ്ലീഡിങ്ങ് നില്‍ക്കുന്നില്ലെന്നും കുഞ്ഞ് മരിച്ചെന്നും ഡോക്ടര്‍ അറിയിക്കുകയായിരുന്നെന്ന് യു വതിയുടെ ബന്ധുക്കള്‍ പറയുന്നു.
പാലക്കാട് തങ്കം ആശുപത്രിയിലാണ് പ്രസവത്തിന് പിന്നാലെ യുവതി മരിച്ചത്. സംഭവത്തില്‍ വീട്ടു കാരു ടെ പരാതിയില്‍ പൊലീസ് കേസെടുത്തിട്ടുണ്ട്. ആശുപത്രിയിലെ മൂന്ന് ഡോക്ടര്‍മാര്‍ക്കെതിരെയാണ് പൊലീസ് കേസെടുത്തത്. ചികിത്സാ പിഴവിനാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.