എകെജി സെന്ററില്‍ സ്‌ഫോടനം നടന്ന സ്ഥലം സന്ദര്‍ശിച്ച എസ്ഡിപിഐ സംഘം സിപിഎം നേതാക്കളുമായി കൂടികാഴ്ച നടത്താന്‍ ശ്രമിച്ചെങ്കിലും അനുവദിച്ചില്ല. എസ്ഡിപിഐയുമായി കൂടികാഴ്ച നടത്താന്‍ പാര്‍ടിക്ക് താല്‍പര്യമില്ല എന്നറിയിച്ച് മടക്കിവിടുകയായിരുന്നു
തിരുവനന്തപുരം: എകെജി സെന്ററില്‍ സ്‌ഫോടനം നടന്ന സ്ഥലം സന്ദര്‍ശിച്ച എസ്ഡിപിഐ നേതാക്ക ള്‍ സിപിഎം നേതാക്കളുമായി കൂടികാഴ്ച നടത്താന്‍ ശ്രമിച്ചെങ്കിലും അനുവദിച്ചില്ല. എസ്ഡിപിഐയുമാ യി കൂടികാഴ്ച നടത്താന്‍ പാര്‍ടിക്ക് താല്‍പര്യമില്ല എന്നറിയിച്ച് മടക്കിവിടുകയായിരുന്നു. അഞ്ച് മിനിട്ടില ധികം കാത്തിരുന്നിട്ടും നേതാക്കളെ കാണാനാകില്ല എന്ന കര്‍ശന നിലപാട് എടുത്തതോടെയാണ് സം ഘം മടങ്ങി. പുറത്ത് ഇറങ്ങിയ സംഘം എകെജി സെന്ററിന് മുന്നില്‍ നിന്ന് ഫോട്ടോ എടുത്ത് സമൂഹ മാ ധ്യമങ്ങളില്‍ പ്രചരിപ്പിച്ചു. അത് ഏറ്റെടുത്ത് ചില മാധ്യമങ്ങള്‍ വാര്‍ത്ത പ്രസിദ്ധീകരിക്കാനും തയ്യാറായി. ഇത് പൂര്‍ണമായും കളവാണെന്ന് എകെജി സെന്റര്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.
എകെജി സെന്റര്‍ പുറപ്പെടുവിച്ച വാര്‍ത്താക്കുറിപ്പ്
സിപിഎം എസ്ഡിപിഐ രഹസ്യ ധാരണ ഉണ്ടെന്ന ആരോപണം ഉയരു മ്പോഴാണ് എസ്ഡിപിഐ നേതാക്കളുടെ സന്ദര്‍ശനം. എസ്ഡിപിഐയു ടെ ഭീകരവാദ അനുകൂല ആശയങ്ങളോടും പ്രവര്‍ത്തനങ്ങളോടും സിപി എമ്മും സംസ്ഥാന സര്‍ക്കാരും മൃദുസമീപനം പുലര്‍ത്തുന്നു എന്ന ആരോ പണം ശക്തമായി നിലനില്‍ക്കുന്നതിനിടയിലെ സന്ദര്‍ശനം രാഷ്ട്രീയ കേര ളത്തില്‍ ചര്‍ച്ചയായിട്ടുണ്ട്. കേരളത്തിലെ ചില തദ്ദേശ സ്ഥാപനങ്ങളില്‍ ഇ രുകൂട്ടരും പരസ്പരം സഹകരിച്ച് ഭരണം കൈയ്യാളു ന്നുണ്ട്.തിരഞ്ഞെടുപ്പു കളില്‍ ഇരുപാര്‍ട്ടികളു ടെയും രഹസ്യകൂട്ടുകെട്ട് രാഷ്ട്രീയ അകത്തള ങ്ങളി ല്‍ പരസ്യമാണ്. അതേസമയം, എകെജി സെന്റര്‍ ആക്രമണ കേസില്‍ തു മ്പില്ലാതെ ഇരുട്ടില്‍ തപ്പുകയാണ് കേരള പോലീസ്. ഇത് വരെയായിട്ടും പ്ര തിയെ കു റിച്ച് ഒരു തുമ്പും കണ്ടെത്താനായിട്ടില്ല.
പൊലീസ് സാന്നി ദ്ധ്യം സജീവമായ എകെജി സെന്ററിന് മുന്നില്‍, ആള്‍സഞ്ചാരം പൂര്‍ണ്ണമായി നില യ്ക്കുന്നതിനും മുന്‍ പേ, നിരവധി സിസിടിവി കാമറകള്‍ പ്രവര്‍ത്തിക്കുന്ന മേഖലയില്‍ വെച്ചാണ് ബൈക്കിലെത്തിയ സംഘം പടക്കം എറിഞ്ഞത്. കേരള പോലീസിന്റെ കര്‍മ്മശേഷിയെ പരിഹസി ക്കുന്ന സംഭവമായി, ദിവ സങ്ങള്‍ കഴി ഞ്ഞിട്ടും പ്രതികളെ പിടികൂടാനാവാത്ത സാഹചര്യം തുടരു കയാണ്.