പ്രതിദിനം രണ്ടായിരത്തിനടുത്ത് കേസുകള്‍ എന്ന നിലയിലേക്കാണ് എത്തുന്നത്.
അബുദാബി : കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ യുഎഇയില്‍ 1812 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. കോവിഡ് ബാധിച്ച് ഗുരുതരനിലയില്‍ കഴിഞ്ഞിരുന്ന രണ്ട് പേര്‍ കൂടി മരിച്ചു.
തുടര്‍ച്ചയായ 23 ാം ദിവസമാണ് പ്രതിദിന കേസുകള്‍ ആയിരത്തില്‍ കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
അതേസമയം, 1930 പേര്‍കൂടി രോഗമുക്തി നേടിയിട്ടുണ്ട്. കോവിഡ് രോഗം ആദ്യം സ്ഥിരീകരിച്ച ശേഷം ഇതുവരെ 9,51,196 പേര്‍ക്കാണ് ആര്‍ടിപിസിആര്‍ പൊസീറ്റീവായത്. 9,31,446 പേര്‍ രോഗമുക്തി നേടി. കഴിഞ്ഞ ദിവസം രണ്ട് പേര്‍ കൂടി മരിച്ചതോടെ ആകേ മരണം 2319 ആയി.