ഇ സ്‌കൂട്ടര്‍ യാത്രക്കാര്‍ ഗതാഗതത്തിന് നിശ്ചയിച്ചിട്ടുള്ള പാതകള്‍ മാത്രം ഉപയോഗിക്കണം
ദുബായ് : അപകടങ്ങള്‍ വര്‍ദ്ധിച്ചു വരുന്ന സാഹചര്യത്തില്‍ ഇ സ്‌കൂട്ടര്‍ യാത്രക്കാര്‍ക്കും സൈക്കിള്‍ യാത്രക്കാര്‍ക്കും ട്രാഫിക് ബോധവല്‍ക്കരണവുമായി ദുബായ് പോലീസ്.
അല്‍ റാഫാ പോലീസ് സ്റ്റേഷന്‍ പരിധിയില്‍ വരുന്ന ഇടങ്ങളിലാണ് സൈക്കിള്‍ യാത്രക്കാരേയും ഇ സ്‌കൂട്ടര്‍ യാത്രക്കാരേയും ഗതാഗത ബോധവല്‍ക്കരണം നടത്തിയത്.
നിശ്ചയിച്ചിട്ടുള്ള പാതകള്‍ മാത്രമേ ഉപയോഗിക്കാവു എന്നും അപകടം വരുത്തി വെയ്ക്കാതിരിക്കാന്‍ സ്വീകരിക്കേണ്ട മുന്‍ കരുതലുകളും അപകടം നടന്നാലുള്ള പ്രത്യാഘാതങ്ങളെക്കുറിച്ചും പോലീസ് പറഞ്ഞു.
അല്‍ റാഫ പോലീസ് ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ അഫയേഴ്‌സ് കമാന്‍ഡര്‍ ഇന്‍ ചീഫ് മേജര്‍ ജനറല്‍ ഖലീല്‍ ഇബ്രാഹിം അല്‍ മന്‍സൂരിയുടെ നേതൃത്വത്തിലാണ് ബോധവല്‍ക്കരണം നടത്തിയത്.
ഗതാഗത നിയമങ്ങളും ചട്ടങ്ങളും പരിചയപ്പെടുത്തുവാനും നിശ്ചയിച്ചിട്ടുള്ള പാതകളും റോഡുകളും മാത്രം ഉപയോഗിക്കാനും യാത്രക്കാര്‍ക്ക് നിര്‍ദ്ദേശം നല്‍കി.
സൈക്കിള്‍, ഇ സ്‌കൂട്ടര്‍ യാത്രക്കാര്‍ ഹെല്‍മെറ്റ്, റിഫ്‌ളക്ടീവ് ജാക്കറ്റുകള്‍ എന്നിവ ധരിക്കാനും വാഹനങ്ങളില്‍ മുന്നിലും പിന്നിലും പ്രകാശമുള്ള ലൈറ്റുകള്‍ സ്ഥാപിക്കാനും നിര്‍ദ്ദേശം നല്‍കി.