വ്യവസായ പ്രമുഖരെ ഡയറക്ടര്‍ ബോര്‍ഡില്‍ ഉള്‍പ്പെടുത്തിിയാണ് സാന്‍ഡ് എന്ന ബാങ്ക് രൂപീകരിച്ചിരിക്കുന്നത്
അബുദാബി : യുഎഇയുടെ പ്രഥമ ഡിജിറ്റല്‍ ബാങ്കില്‍ വ്യവസായ പ്രമുഖരും ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങള്‍.
ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ഇമ്മാര്‍ ഗ്രൂപ്പിന്റെയും ഇ കോമേഴ്‌സ് സ്ഥാപനമായ നൂണിന്റേയും ചെയര്‍മാനുമായ മുഹമദ് അല്‍ അബ്ബാറാണ് സാന്‍ഡ് എന്ന് നാമകരണം ചെയ്ത ഡിജിറ്റല്‍ ബാങ്കിന്റെ അദ്ധ്യക്ഷന്‍.
മലയാളി പ്രവാസി വ്യവസായിയും ലുലു ഗ്രൂപ്പ് ചെയര്‍മാനും അബുദാബി ചോംബര്‍ വൈസ് ചെയര്‍മാനുമായ എം എ യൂസഫലി, എമിറേറ്റ്‌സ് എയര്‍വേസ്, ഫ്രാങ്ക്‌ളിന്‍ ടെംപിള്‍ടണ്‍,അല്‍ ഹെയില്‍ ഹോള്‍ഡിംഗ് എന്നിവയുടെ മേധാവികള്‍ എന്നിവരെ പോലുള്ളവരും ഡയറക്ടര്‍ ബോര്‍ഡില്‍ ഉണ്ട്.
ആധുനിക ധനവിനിമയ രംഗത്തെ സാധ്യതകള്‍ മനസ്സിലാക്കി ദീര്‍ഘ വീക്ഷണത്തോടെ രൂപികരിച്ച ഡിജിറ്റല്‍ ബാങ്ക് രാ്ജ്യത്തിന്റെ സമ്പദ് വ്യവസ്ഥയ്ക്ക് മുതല്‍ക്കൂട്ടാകുമെന്നാണ് കരുതുന്നത്.
എംഎ യൂസഫലിക്കൊപ്പം ആദിത്യ ബിര്‍ള ഗ്രൂപ്പ് ചെയര്‍മാന്‍ കുമാര്‍മംഗലം ബിര്‍ളയും അബുദാബി രാജകുടുംബാംഗങ്ങളും ഡിജിറ്റല്‍ ബാങ്കില്‍ നിക്ഷേപം നടത്തിയിട്ടുണ്ട്.
റീട്ടേയില്‍, കോര്‍പറേറ്റ് മേഖലയിലെ സേവനങ്ങള്‍ക്ക് സാന്‍ഡ് ബാങ്ക് പ്ലാറ്റ് ഫോം നല്‍കും. ഡിജിറ്റല്‍ യുഗത്തില്‍ ബാങ്കിംഗ് രംഗത്തിന് പുതിയ മാനം നല്‍കാന്‍ ഇതിനു കഴിയുമെന്നാണ് കരുതപ്പെടുന്നത്.
സുസ്ഥിര ബിസിനസ് മോഡല്‍ സാധ്യമാക്കുന്നതിനും സാങ്കേതികയ്ക്കും അപ്പുറം പുതിയ സേവന മേഖലയിലേക്കുള്ള വാതായനം തുറക്കുകയാണ് ലക്ഷ്യമെന്ന് അല്‍ അബ്ബാര്‍ പറഞ്ഞു.
ബാങ്കിംഗ് മേഖലയില്‍ സേവനങ്ങള്‍ ത്വരിതഗതിയിലും തടസ്സങ്ങളില്ലാതെയും നടത്താന്‍ ഈ സേവനങ്ങള്‍ ഉപകരിക്കുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.