കാലിക്കറ്റ് സര്‍വകലാശാലയില്‍ സുരക്ഷാ ജീവനക്കാരന്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചു. സംഭവത്തില്‍ വിമുക്തഭടന്‍ കൂടിയായ സെക്യൂരിറ്റി ജീവനക്കാരന്‍ മണി കണ്ഠനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തി
കോഴിക്കോട്: കാലിക്കറ്റ് സര്‍വകലാശാലയില്‍ സുരക്ഷാ ജീവനക്കാരന്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ പീഡി പ്പിച്ചു. സംഭവത്തില്‍ വിമുക്തഭടന്‍ കൂടിയായ സെക്യൂരിറ്റി ജീവനക്കാരന്‍ മണികണ്ഠനെ പൊലീസ് കസ്റ്റ ഡിയിലെടുത്തു. ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തി.
സമീപത്തെ സ്‌കൂളില്‍ നിന്നും സുഹൃത്തുക്കള്‍ക്കൊപ്പം യൂണിവേഴ്സിറ്റി ക്യാംപസിലെത്തിയ വിദ്യാര്‍ ത്ഥിനിയാണ് അതിക്രമത്തിന് ഇരയായത്. പീഡനത്തിന് ഇരയായ പെ ണ്‍കുട്ടി അടക്കം മൂന്ന് പെണ്‍ കു ട്ടികള്‍ സര്‍വകലാശാല ക്യാംപസില്‍ കഴിഞ്ഞദിവസം എത്തിയിരുന്നു. ഇതു ചോദ്യം ചെയ്ത ഇയാള്‍, മറ്റു രണ്ടു കുട്ടികളെ പറഞ്ഞുവിടു കയും സ്‌കൂള്‍ അധികൃതരെ വിവരം അറിയിക്കുമെന്ന് ഭീഷണിപ്പെടുത്തി പീഡിപ്പിക്കുകയുമായിരുന്നുവെന്ന് പരാതിയില്‍ പറയുന്നു.
വിമുക്തഭടനായ മണികണ്ഠന്‍ ദീര്‍ഘകാലമായി സര്‍വകലാശാലയില്‍ താല്‍ക്കാലികമായി ജോലി ചെയ്തു വരികയായിരുന്നു. ഇയാളെ പിരിച്ചുവിടാനുള്ള നടപടികള്‍ ആരംഭിച്ചതായി സര്‍വകലാശാല അറിയിച്ചു. ഇയാള്‍ക്കെതിരെ പോക്സോ അടക്കമുള്ള വകുപ്പുകള്‍ ചുമത്തിയിട്ടുണ്ട്.