ലുലു ഗ്രൂപ്പിന്റെ വിപണന, വാര്‍ത്താവിനിമയ രംഗത്ത് കഴിഞ്ഞ 22 വര്‍ഷമായി പ്രവര്‍ത്തിച്ചു വരികയാണ്
അബുദാബി : ലുലുഗ്രൂപ്പ് മാര്‍ക്കറ്റിംഗ് ആന്‍ഡ് കമ്യൂണിക്കേഷന്‍ ഡയറക്ടര്‍ വി നന്ദകുമാറിന് മാര്‍കോം ഐകണ്‍ ഓഫ് ദി ഇയര്‍ പുരസ്‌കാരം.
ദുബായ് എംഇ ഉച്ചകോടി 2022 ല്‍ നടന്ന ചടങ്ങില്‍ മെറ്റാ മിഡില്‍ ഈസ്റ്റ്-ആഫ്രിക്ക റീജയണല്‍ മേധാവി അന്ന ജര്‍മനോവ് പുരസ്‌കാരം നല്‍കി.
ലുലു ഗ്രൂപ്പില്‍ കഴിഞ്ഞ രണ്ട് ദശകത്തിലേറെയായി പ്രവര്‍ത്തിച്ചു വരികയാണ് നന്ദകുമാര്‍. മിഡില്‍ ഈസ്റ്റിലെ കഴിഞ്ഞ വര്‍ഷത്തെ മികച്ച അഞ്ച് മാര്‍ക്കറ്റിംഗ് പ്രഫഷണലുകളുടെ പട്ടിക പ്രസിദ്ധീകരിച്ച ഫോബ്‌സ് മാസിക നന്ദകുമാറിനെ ഇതിലൊരാളായി തിരഞ്ഞെടുത്തിരുന്നു.
ലുലു ഗ്രൂപ്പിന്റെ വളര്‍ച്ചയില്‍ പ്രഫഷണല്‍ മാര്‍ക്കറ്റിംഗിനും പങ്കുണ്ട്. ഇതിന് ചുക്കാന്‍ പിടിച്ച വ്യക്തി എന്ന നിലയിലാണ് വി നന്ദകുമാറിന് ആദരം ലഭിച്ചത്.