സിപിഎം ആസ്ഥാന മന്ദിരത്തിനു നേരെ നടന്ന ആക്രമണത്തിന് പിന്നില്‍ ഗൂഡാലോചനയുണ്ടെന്ന് സിപിഐ
തിരുവനന്തപുരം : സിപിഎം ആസ്ഥാന മന്ദിരത്തിനു നേരെ നടന്ന ആക്രമണം ആസൂത്രിതമെന്ന് സിപിഐ. സംസ്ഥാനത്ത് അരാജകത്വം സൃഷ്ടിക്കാനും എല്‍ഡിഎഫിനേയും സിപിഎമ്മിനേയും ബോധപൂര്‍വം ആക്രമിക്കാനുള്ള ശ്രമമാണെന്നും സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍.
നാട്ടില്‍ അരാജകത്വം സൃഷ്ടിക്കുകയാണ് ഇതിനു പിന്നിലെ ലക്ഷ്യം. ആക്രമണം ഉണ്ടായതറിഞ്ഞ് അദ്ദേഹം എകെജി സെന്റര്‍ സന്ദര്‍ശിച്ചു.
എകെജി സെന്ററിനു നേരേ നടന്ന ആക്രമണത്തിനെതിരെ സമാധാനപരമായി പ്രതിഷേധിക്കാന്‍ പാര്‍ട്ടി അണികള്‍ക്ക് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ നിര്‍ദ്ദേശം നല്‍കി. സംസ്ഥാനത്തെ കലാപഭൂമിയാക്കി ക്രമസമാധാന നില തകരാറിലാക്കുകയാണ് ലക്ഷ്യം. കുറച്ചു നാളായി ഇതിനുള്ള ശ്രമം നടക്കുന്നു. ഇതിന്റെ തുടര്‍ച്ചയാണ് ആക്രമണം, കോണ്‍ഗ്രസ്-ബിജെപി കൂട്ടുക്കെട്ടിനെതിരെ സമാധാനപരമായി ചെറുക്കണമെന്നും കോടിയേരി പറഞ്ഞു.
പാര്‍ട്ടി ആസ്ഥാനത്ത് ഇരുട്ടിന്റെ മറവില്‍ നടന്ന ആക്രമണത്തിനു പിന്നില്‍ കോണ്‍ഗ്രസ്സാണെന്ന് ഇടതു മുന്നണി കണ്‍വീനര്‍ ഇപി ജയരാജന്‍ പറഞ്ഞു. പാര്‍ട്ടി ഓഫീസിനുള്ളിലേക്ക് ബോംബെറിഞ്ഞെന്നും ആസൂത്രിത നീക്കമാണ് ഇതിനു പിന്നിലെന്നും ഇപി ജയരാജന്‍ പറഞ്ഞു.