കൊച്ചിയുള്‍പ്പടെ വിവിധ കേന്ദ്രങ്ങളില്‍ അഭിമുഖത്തിനായി ഇപ്പോള്‍ അപേക്ഷ നല്‍കാവുന്നതാണ്.
റിയാദ് : സൗദി ആരോഗ്യ മന്ത്രാലയത്തിന് കീഴിലുള്ള ആശുപത്രികളിലെ നഴ്‌സിംഗ് സ്റ്റാഫ് ഒഴിവുകളിലേക്ക് നോര്‍ക റൂട്ട്‌സ് വഴി അപേക്ഷ നല്‍കാവുന്നതാണ്.
അടുത്ത മാസങ്ങളില്‍ കൊച്ചി, ബംഗലൂര്‍ ഹൈദരബാദ് എന്നിവടങ്ങളിലായി സൗദി ആരോഗ്യ മന്ത്രാലയം അഭിമുഖം നടത്തുന്നതാണ്. ബിഎസ് സി നഴ്‌സിംഗും കുറഞ്ഞത് രണ്ടു വര്‍ഷത്തെ പ്രവര്‍ത്തി പരിചയവുമാണ് യോഗ്യത.
വനിതാ നഴ്‌സിംഗ് സ്റ്റാഫുകള്‍ക്കായാണ് അവസരം. മുപ്പതിനായിരം രൂപ സര്‍വ്വീസ് ചാര്‍ജ് ഈടാക്കിയാണ് നോര്‍ക റൂട്‌സ് നഴ്‌സിംഗ് സ്റ്റാഫ് റിക്രൂട്ട്‌മെന്റ് നടത്തുന്നത്. സൗദി ആരോഗ്യ മന്ത്രാലയത്തിന്റെ അംഗീകാരമുള്ള 33 അംഗീകൃത ഏജന്‍സികളിലൊന്നാണ് നോര്‍ക റൂട്‌സ്.
ഉദ്യോഗാര്‍ത്ഥികള്‍ rmt3.norka@kerala.gov.in എന്ന വിലാസത്തില്‍ ബയോഡാറ്റ. ആധാര്‍, ഏക്‌സ്പീരിയന്‍സ് സര്‍ട്ടിഫിക്കേറ്റ്‌സ ഡിഗ്രി സര്‍ട്ടിഫിക്കേറ്റ്, ഫോട്ടോ, നിലവില്‍ ജോലി ചെയ്യുന്ന സ്ഥാപനത്തിന്റെ സര്‍ട്ടിഫിക്കേറ്റ് എന്നിവയടക്കം ചെയ്ത് അയയ്‌ക്കേണ്ടതാണ്.