ന്യൂഡല്‍ഹി: സാമൂഹിക പ്രവര്‍ത്തക ടീസ്റ്റ സെതല്‍വാദിനെയും ഗുജറാത്ത് മുന്‍ ഡിജിപി ആര്‍ ബി ശ്രീ കുമാറിനെയും ജൂലൈ ഒന്നു വരെ പൊലീസ് കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തു. അഹമ്മദാബാദ് സിറ്റി ക്രൈം ബ്രാഞ്ച് രജിസ്റ്റര്‍ ചെയ്ത കേസില്‍ ഗുജറാത്ത് ഭീകര വിരുദ്ധ സേനയാണ് കഴിഞ്ഞ ദിവസം ടീസ്റ്റ യെയും മലയാളി മുന്‍ ഐപിഎസ് ഉദ്യോഗസ്ഥന്‍ ആര്‍ ബി ശ്രീകുമാറിനെയും അറസ്റ്റ് ചെയ്തത്.
ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട് ടീസ്റ്റയുടെ എന്‍ജിഒ സിറ്റിസണ്‍ ഫോര്‍ ജസ്റ്റിസ് ആന്‍ഡ് പീസ് വ്യാ ജരേഖകള്‍ ചമച്ചെന്ന കേസിലാണ് ടീസ്റ്റയെ മുബൈയിലെ വസതിയില്‍ നിന്ന് കസ്റ്റഡിയിലെടുത്തത്. കേ സില്‍ ആര്‍ ബി ശ്രീകുമാറിനെയും അഹമ്മദാബാദില്‍ നിന്ന് അറസ്റ്റ് ചെയ്തിരുന്നു. കലാപവുമായി ബന്ധ പ്പെട്ട് കുപ്രചാരണങ്ങള്‍ നടത്തി ഗൂഢോദ്ദേശ്യത്തോടെ സാക്കിയ ജഫ്രിയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുക യും ചെയ്‌തെന്ന കേസിലാണ് സുപ്രീം കോടതിയുടെ പരാമര്‍ശത്തിന് വിധേയയായ ടീസ്റ്റയെയും ആര്‍ ബി ശ്രീകുമാറിനെയും അറസ്റ്റ് ചെയ്തത്.
പൊലീസ് കസ്റ്റഡിയില്‍ മര്‍ദനമേറ്റതായി ടീസ്റ്റ
പൊലീസ് കസ്റ്റഡിയില്‍ തനിക്ക് മര്‍ദനമേറ്റതായി ടീസ്റ്റ പറഞ്ഞു. ഇന്ന് പുലര്‍ച്ചയോടെയാണ് ടീസ്റ്റയെ അഹമ്മദാമ്മദിലെത്തിച്ചത്. ക്രൈംബ്രാഞ്ച് രജിസ്റ്റര്‍ ചെയ്ത കേസിലാണ് എടിഎസ് ഡിഐജി ദീപന്‍ ഭദ്രന്‍ ഉള്‍പ്പെടെയുള്ള പ്രത്യേകസംഘം അന്വേഷണം നടത്താന്‍ ഒരുങ്ങു ന്നത്. ആശുപത്രിയില്‍ വൈദ്യ പരിശോധനക്ക് എത്തിച്ചപ്പോഴായിരുന്നു കൈ ഉയര്‍ത്തി ക്കാട്ടി പൊലീസ് മര്‍ദിച്ചതായി ടീസ്റ്റ പറഞ്ഞത്. താന്‍ കുറ്റക്കാരിയല്ലെന്ന് ടീസ്റ്റ മാധ്യമ പ്രവര്‍ ത്തകരോട് പറഞ്ഞത്.കോവിഡ് പരിശോധന ഫലം വന്നതിന് ശേഷമാകും ടീസ്റ്റയെയും ആര്‍ ബി ശ്രീകുമാറിനെയും വിശദമായി ചോദ്യം ചെയ്യുക.
ടീസ്റ്റയും ആര്‍ ബി ശ്രീകുമാറും സഞ്ജീവ് ഭട്ടും വ്യാജ തെളിവുകള്‍ ഉണ്ടാക്കിയിരിക്കാമെന്നും, അത് പ്രധാനമന്ത്രിക്കെതിരായ കേസ് 16 വര്‍ഷം വരെ നീണ്ടു പോകാന്‍ കാരണമായിരിക്കാമെന്നും സുപ്രീം കോടതി കഴിഞ്ഞ ദിവസം നിരീക്ഷിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു കഴിഞ്ഞ ദിവസം ഇവരെ കസ്റ്റഡിയില്‍ എടുത്തത്. പ്രതികള്‍ അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന് പൊലീസ് കോടതിയില്‍ അറിയിച്ചു. ഇതോടെയാണ് കോടതി ടീസ്തയെ റിമാന്‍ഡ് ചെയ്തത്.