സ്പാനിഷ് കമ്പനി കാഫ് ഗ്രൂപ്പ് ഇത്തിഹാദ് റെയില്‍ വേയുമായി 120 കോടി ദിര്‍ഹത്തിന്റെ കരാര്‍ ഒപ്പുവെച്ചു
ദുബായ് : യുഎഇയുടെ ഇത്തിഹാദ് റെയില്‍ വേ പദ്ധതിക്കുള്ള പാസഞ്ചര്‍ ട്രെയിനുകളുടെ നിര്‍മാണം സ്പാനിഷ് കമ്പനിയായ കാഫ് ഗ്രൂപ്പിന് ലഭിച്ചു.
ട്രെയിനുകളുടെ രൂപകല്പന, നിര്‍മാണം, വിതരണം മെയിന്റന്‍സ് എന്നിവയുടെ സമഗ്ര കരാറാണ് കാഫിന് ലഭിച്ചിരിക്കുന്നത്.
400 യാത്രക്കാരെയും വഹിച്ച് 200 കിലോ മീറ്റര്‍ സ്പീഡില്‍ യാത്ര ചെയ്യുന്ന അര്‍ദ്ധ അതിവേഗ ട്രെയിനാണ് കാഫ് രൂപകല്പന ചെയ്യുക.
പടിഞ്ഞാറ് അല്‍ സിലയില്‍ നിന്നും കിഴക്ക് ഫ്യുജൈയ്റ വരെ നീളുന്ന റെയില്‍ പാതയില്‍ 11 നഗരങ്ങളിലായി സ്റ്റേഷനുനകള് ഉണ്ടാകും, പാത പൂര്‍ത്തിയാവുന്നതോടെ നിലവിലെ യാത്രാ സമയം ഒരു മണിക്കൂര്‍ കണ്ട് കുറയ്ക്കാനാകും.
ഇതു കൂടാതെ സ്പെനിലെ തന്നെ റെന്ഫി എന്ന റെയില്‍ കമ്പനിക്കും യുകെ ആസ്ഥാനമായ ചില കമ്പനികള്‍ക്കും മറ്റു കരാറുകളും നല്‍കിയിട്ടുണ്ട്.
ഹൈസ്പീഡ് 1 സ ജിബി റെയില്ഫ്രയിറ്റ് എന്നീ കമ്പനികള്‍ക്കാണ് കരാറുകള്‍ ലഭിച്ചിട്ടുള്ളത്.